ആ സിനിമയുടെ ചില്ലി കാശ് പോലും വേണ്ട !! തരംഗമായി വിജയ് സേതുപതിയുടെ പ്രസംഗം!!!!

0
112

സിനിമയ്ക്കു ഉള്ളിൽ മാത്രമല്ല സിനിമയ്ക്കു പുറത്തും തന്റെ പ്രവർത്തികളിലുലൂടെ ഒരുപാട് ആരാധകരെ സൃഷ്ഠിച്ചിട്ടുണ്ട്‌ നടൻ വിജയ് സേതുപതി .വിജയ് സേതുപതി എന്ന പ്രേക്ഷകരുടെ മക്കൾ ചെൽവന്റെ വേറിട്ട ഒരു പ്രവർത്തി കുറച്ചു നാളുകൾക്ക് മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. വിജയ് സേതുപതി നിർമിച്ച ചിത്രം മെർക്ക് തുടർചി മലയെ സംബന്ധിക്കുന്ന ഒരു കാര്യമായിരുന്നു അത്.

നവാഗതനായ ലെനിൻ ഭാരതി സംവിധാനം െചയ്ത് വിജയ് സേതുപതി നിർമിച്ച മേർക്കു തൊടർച്ചി മാൈല കഴിഞ്ഞ ആഴ്ച തിയറ്ററുകളിൽ എത്തി. നിരവധി അവാർഡുകൾ പല ഫിലിം ഫെസ്റ്റിവെലുകളിൽ നിന്നായി നേടിയ ചിത്രം അഞ്ചു വര്ഷങ്ങളുടെ ഒരുക്കത്തിന് ശേഷമാണു സ്‌ക്രീനുകളിൽ എത്തിയത്. ക്റമികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ വിജയാഹ്ലാദം ഏവരെയും അറിയിക്കാൻ വിജയ് സേതുപതി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് കൈയടി അർഹിക്കുന്ന വാക്കുകൾ വിജയ് സേതുപതി പറഞ്ഞത്.

വികാരഭരിതനായി സംസാരിച്ച വിജയ് സേതുപതിയുടെ വാക്കുകൾ ഇതാ “ഞാൻ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഒരുപാട് സഹായിച്ച വ്യക്തിയാണ് ലെനിൻ. അഞ്ചു വർഷത്തിന് മുൻപ് ലെനിൻ എന്നോട് ഈ കഥ പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയതാണ് നിർമ്മിക്കാമെന്നു, അതിനു ശേഷം മൂന്ന് വർഷത്തോളം അദ്ദേഹം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വാർക്കുകൾക്ക് പിറകെ ആയിരുന്നു, ഞാൻ ജൂനിയർ ആര്ടിസ്റ് ആയി വർക്ക് ചെയ്തിരുന്ന സമയത് എനിക്ക് ഒരുപാട് ആരാധനാ തോന്നിയിട്ടുള്ള ഒരു അസ്സോസിയേറ്റ് ആയിരുന്നു ലെനിൻ, ആരോടും ദേഷ്യപ്പെടാത്ത ശാന്തനായ ഒരാൾ , എന്റെ ജീവിതത്തിൽ അദ്ദേഹം ചെയ്ത സഹായങ്ങൾക്ക് പ്രതിഫലമായി ആണ് ഞാൻ ഈ ചിത്രം നിർമ്മിച്ചത്.

ഇതുവരെ ഒരു രൂപ പോലും ഞാൻ ഈ സിനിമയിൽ നിന്നും സ്വന്തമാക്കിയിട്ടില്ല. എത്ര തുക ചിത്രത്തിന് കലക്ഷനായി ലഭിക്കുന്നോ, അത് മുഴുവൻ സിനിമയ്ക്ക് ആവശ്യമായ പ്രമോഷനൽ പരിപാടികൾക്ക് ചിലവഴിക്കാനാണ് ഞാൻ ലെനിനോട് പറഞ്ഞത്.’–വിജയ് സേതുപതി പറഞ്ഞു. വിജയ്‌യുടെ വാക്കുകൾ കയ്യടികളോടെയാണ് വേദിയിലുള്ളവർ സ്വീകരിച്ചത്….

സംവിധായകൻ ലെനിൻ ഭാരതിയുടെ വാക്കുകൾ ഇങ്ങനെ ” എനിക്ക് വര്ഷങ്ങളായി വിജയ് സേതുപതിയെ അറിയാം, ഞാൻ ഈ ചിത്രവുമായി ഒരുപാട് നിർമ്മാതാക്കളെ സമീപിച്ചിട്ടും ഒന്നും നടന്നില്ല എന്തെന്നാൽ എന്റേത് ഒരു കൊച്ചു ചിത്രമാണ് , അപ്പോൾ വിജയ സേതുപതി നല്ല ചിത്രങ്ങൾ ചെയ്തു ഉയർന്നു വരുന്ന സമയം ആയിരുന്നു, ഞാൻ അദ്ദേഹത്തിനോട് ഒരു നിർമ്മത്താവിനെ എന്റെ ചിത്രത്തിന് കിട്ടുമോ എന്നറിയാൻ സമീപിച്ചതാണ് , ചെന്നെയിൽ വിനീത് കഥ കേൾക്കാം എന്ന് അദ്ദേഹം പറഞ്ഞു, പത്തു മിനിറ്റ് കൊണ്ട് ഞാൻ ചേനയിൽ വച്ച് കഥ പറഞ്ഞു, അദ്ദേഹത്തിന് കഥ മനസിലായായോ ജില്ലയായ എന്ന് പോലും എനിക്ക് അറിയില്ല അദ്ദേഹം എന്നോട് പറഞ്ഞത് ഇത് ഞാൻ നിർമ്മിക്കാം എന്നാൽ ഇപ്പോൾ എന്റെ കൈയിൽ പണമില്ല അതിനുള്ള ഫണ്ട് വന്നാൽ ഉടൻ ചെയ്യാം എന്നാണ്. പിന്നെ ൨ വർഷത്തോളം ഞാൻ ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളിൽ ആയിരുന്നു. തേനിയിലെ മല നിരകളിൽ ആയിരുന്നു ഷൂട്ട് , മലക്ക് മുകളിൽ കയറാൻ തന്നെ ഏകദേശം 4 മണിക്കൂറോളം എടുത്തു ആണ് ഷൂട്ട് നടത്തിയേ. തേനിയിലെ കർഷകരുടെ ജീവിതം ആയിരുന്നു ചിത്രം അവർക്കിടയിൽ നിന്ന് തന്നെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്… വീഡിയോ കാണാം…