ഇത് പൊളിക്കും!! ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന സല്യൂട്ടിന്റെ ടീസർ

0
4586

റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ദുൽഖർ നായകനായെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിന്റ ടീസർ പുറത്തിറങ്ങി.ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്.പ്രശസ്ത തിരക്കഥകൃത്തുകളായ ബോബി സഞ്ജയ്‌ ആണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്.വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് സിനിമയിലെ നായിക. മനോജ് കെ ജയൻ,അലൻസിയർ,ബിനു പപ്പു ,വിജയകുമാർ ,ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.പോലീസ് വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.ഛായാഗ്രഹണം അസ്‍ലം പുരയിൽ, എഡിറ്റർ ശ്രീകർ പ്രസാദ്, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ,