സിനിമയിലേക്ക് തിരിച്ചു വന്നപ്പോൾ എന്റെ കൂടെ അഭിനയിക്കാൻ ആ നായികമാർ മടിച്ചു

0
146

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ അനിയത്തിപ്രാവിൽ തുടങ്ങിയ അഭിനയ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഒരുപാട് ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ഇരുപത് വർഷങ്ങൾക്ക് പുറത്തേക്ക് നീളുന്ന കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചാക്കോച്ചൻ മലയാള സിനിമ നെഞ്ചോടു ചേർക്കുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ്. ഒരു കാലത്തു യുവത്വത്തിന് ഇടയിൽ ഓളം സൃഷ്ടിച്ച ചിത്രങ്ങൾ ചെയ്ത ചാക്കോച്ചൻ പിന്നീടെപ്പോഴോ പരാജയത്തിന്റെ കുഴിയിലേക്ക് കൂപ്പു കുത്തി. ആ സമയത്ത് ചാക്കോച്ചൻ സിനിമയിൽ നിന്നു മാറി നിന്നു.

സിനിമയിൽ നിന്നു മാറി നിന്ന ചാക്കോച്ചൻ റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ആണ് ശ്രദ്ധ കേന്ദ്രികരിച്ചത്. 2006 നു ശേഷം രണ്ട് മൂന്ന് വർഷത്തെ ഗ്യാപ്പ് എടുത്ത ചാക്കോച്ചൻ മടങ്ങി വരവിൽ മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകി. അത് വരെ ചോക്ളേറ്റ് ഹീറോ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ചാക്കോച്ചനെ കുടുംബനായകൻ എന്ന നിലയിലും പ്രേക്ഷകർ അംഗീകരിച്ചു. ഇന്ന് മലയാള സിനിമയിൽ ചാക്കോച്ചൻ തന്റേതായ ഒരു കസേര നേടിയെടുത്തിട്ടുണ്ട്.

ചാക്കോച്ചൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് തിരിച്ചു വരവിൽ തന്റെയൊപ്പം നായികാ വേഷത്തിൽ അഭിനയിക്കാൻ അന്നത്തെ മുൻനിര നായികമാർ വിസമ്മതിച്ചു എന്നാണ്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ തിരിച്ചു വരവിൽ വലിയ തികതനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. കാരണം ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല. പക്ഷെ അന്നത്തെ പല നായികമാരെയും എന്റെ സിനിമയിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അവർ വിസമ്മതിച്ചിട്ടുണ്ട്. അത് കേൾക്കുമ്പോൾ ആദ്യം ഒരു വിഷമം തോന്നും. പിന്നെ അവരുടെ ഭാഗത്തു നിന്നു ഞാൻ ചിന്തിക്കുമ്പോൾ ശെരിയാണ് എനിക്ക് മാർകെറ്റ് ഇല്ലായിരുന്നു, അത് കൊണ്ട് സ്വാഭാവികമായും മടി കാണും. പിന്നിട് സിനിമകൾ വിജയിച്ചപ്പോൾ ഇതേ നായികമാർ എന്നെ വിളിച്ചു, എനിക്ക് പറ്റുമ്പോൾ എല്ലാം അവർക്ക് അവസരങ്ങൾ നൽകാറുണ്ട് ഞാൻ.