വിശ്വാസത്തിലെ ആ പാട്ട് എന്റെ ജീവിതം കണ്ടു ഒരുക്കിയത്, അറിഞ്ഞപ്പോൾ അജിത് സാർ വിളിച്ചു

0
150

മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ബാല. ജന്മം കൊണ്ട് മലയാളി അല്ലെങ്കിലും ബാലയെ മലയാളികൾ ഏറ്റെടുത്തിരുന്നു.അമൃത സുരേഷിനെയാണ് ബാല 2010 ൽ വിവാഹം കഴിച്ചത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ആ ഷോയിൽ ജഡ്ജ് ആയി വന്നപ്പോഴാണ് ബാല അമൃതയെ പരിചയപ്പെട്ടത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ആറു വര്‍ഷം മാത്രമാണ് ഇരുവരുടെയും ദാമ്പത്യം നീണ്ടുനിന്നത്.2019 ലാണ് വിവാഹ ബന്ധം നിയമപരമായി വേർപെടുത്തി.

2012ൽ ഇരുവർക്കും അവന്തിക എന്നൊരു മകൾ ജനിച്ചു.പാപ്പു എന്ന് വിളിക്കുന്ന അവന്തികയുടെ സംരക്ഷണം അമ്മക്കാണ് കോടതി നൽകിയത്. മകൾ തനിക്കൊപ്പം ഇല്ലാത്തതിന്റെ സങ്കടം ബാല പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ ഫേസ്ബുക്കിൽ പങ്കു വച്ച ഒരു വിഡിയോയിൽ ബാല വിശ്വാസം എന്ന സിനിമയിലെ കണ്ണാന കണ്ണേ എന്ന് തുടങ്ങുന്ന ഗാനം തന്റെ ജീവിതത്തിൽ നിന്നു പകർത്തിയ ഒന്നാണ് എന്ന് പറഞ്ഞിരുന്നു. ബാലയുടെ ചേട്ടൻ ശിവയാണ് വിശ്വാസം എന്ന സിനിമ സംവിധാനം ചെയ്തത്. ചേട്ടനിൽ നിന്നു ആ കാര്യം അറിഞ്ഞ തല അജിത് തന്നെ വിളിച്ചെന്നും ബാല പറയുന്നു.

ബാലയുടെ വാക്കുകൾ ഇങ്ങനെ “ആ പാട്ടിലെ സീനുകൾ എല്ലാം എന്റെ ജീവിതത്തിൽ ഉണ്ടായതാണ്. അതെന്റെ ജീവിതമാണ് എന്നറിഞ്ഞപ്പോൾ തല അജിത് സാർ എന്നെ വിളിച്ചു. ഒരുപാട് നേരം അദ്ദേഹം സംസാരിച്ചു. സിനിമയിലേക്ക് തിരികെ വരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാൻ എത്ര മാത്രം വേദനിച്ചു എന്ന് ആ ഗാനത്തിൽ അഭിനയിച്ചപ്പോൾ മനസിലായി എന്ന് പറഞ്ഞു. അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു “