സോഷ്യൽ മീഡിയയിൽ വൈറലായി അരുന്ധതിയുടെ ബോലോ തരരാരാ

0
176

ടിക് ടോക്ക് ഡബ്‌സ്മാഷ് വിഡിയോകളിലുടെ സോഷ്യൽ മീഡിയയിൽ താരമായ ഒരാളാണ് ബിന്ദു പണിക്കരുടെ മകൾ അരുന്ധതി. അരുന്ധതി ചെയ്ത പല വിഡിയോകളും വൈറലായ ശേഷമാണു പലരും അറിയുന്നത് അത് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച നടിയുടെ മകളാണ് എന്ന്. കല്യാണി എന്ന് വിളിപ്പേരുള്ള അരുന്ധതി ഇപ്പോൾ കോളേജ് ലൈഫ് എൻജോയ് ചെയ്യുകയാണ്. കോളേജിൽ നിന്നും മഞ്ജു വാര്യർക്കൊപ്പം അരുന്ധതി ചെയ്ത വിഡിയോ ഒക്കെ വൈറലായിരുന്നു.

ബിന്ദു പണിക്കരും സായികുമാറും എല്ലാം അരുന്ധതിയുടെ വീഡിയോകളിൽ അതിഥികളായി എത്താറുണ്ട്. സായിച്ചൻ എന്ന് അരുന്ധതി വിളിക്കുന്ന സായികുമാറിന്റെ മുഖം ഒരു വിഡിയോയിൽ കണ്ടതോടെ ആണ് അരുന്ധതി ടിക് ടോക് താരമായത്. ടിക് ടോക് നിരോധിച്ചെങ്കിലും അരുന്ധതി ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. കല്യാണി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ഇപ്പോൾ വൈറലാണ്.

കരിക്കിലെ ലോലന്റെ മാസ്റ്റർപീസ് ഐറ്റം ബോലോ താരരാരയുടെ ഡബ്‌സ്മാഷ് വീഡിയോ ആണ് കല്യാണി ചെയ്തു ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി നല്ല കമന്റ്സ് ആണ് വീഡിയോക്ക് ലഭിച്ചത്. ഒരു ഡാൻസർ കൂടെയായ കല്യാണിയുടെ ഒരു ഡാൻസ് വീഡിയോ ഉടൻ യുട്യൂബിൽ റീലീസാകും എന്നും അടുത്തിടെ താരം സോഷ്യൽ മീഡിയയിൽ അറിയിച്ചിരുന്നു.