22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു

0
72

ഒരേ റൂട്ടിൽ പോകുന്ന ബസുകൾ എന്നെല്ലാം കളിയാക്കലുകൾ ഉണ്ടെങ്കിലും ആ കളിയാക്കുന്നവർ പോലും സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആസ്വദിക്കാത്തവർ ആയിരിക്കില്ല. നന്മയുടെ സ്നേഹത്തിന്റെ കഥകൾ പറയാൻ ആ മനുഷ്യന് മിടുക്ക് ഏറെയാണ്. സത്യൻ അന്തിക്കാടിന് അങ്ങനെ ന്യൂ ജെനറേഷൻ ഓൾഡ് ജെനറേഷൻ എന്നില്ല, നല്ല സിനിമ മാത്രമേ ഉള്ളു. അവസാനം പുറത്തിറങ്ങിയ ഞാൻ പ്രകാശനും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോളിതാ പുതിയൊരു വാർത്ത, വര്ഷങ്ങളുടെ ഗ്യാപ്പിനു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒന്നിക്കാൻ സാധ്യത തെളിയുന്നു എന്നതാണ് ആ വാർത്ത.

1987ല്‍ പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. 21 വർഷങ്ങൾക്ക് മുൻപാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. ഒരാൾ മാത്രം എന്ന ചിത്രമായിരുന്നു അത്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മുമ്പ് ഒരു ഇന്ത്യൻ പ്രണയകഥ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ സത്യൻ അന്തിക്കാടും ഇക്ബാൽ കുറ്റിപ്പുറവും ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്.

“‘ഞാന്‍ പ്രകാശന്‍’ കഴിഞ്ഞപ്പോള്‍ ആലോചിച്ച കഥയിലെ നായകന് മമ്മൂട്ടിയുടെ ഛായയായിരുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഓകെയാണ്. പക്ഷേ, ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന പ്രൊജക്ടുകളുടെ തിരക്കുണ്ട്. അതുകൊണ്ട് കുറച്ച് കാത്തിരിക്കേണ്ടിവരും എന്നാണ് മമ്മൂട്ടി അറിയിച്ചത്”. എന്നാണ് സത്യൻ അന്തിക്കാട് കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു പൊതു വേദിയിൽ പറഞ്ഞത്