വെറുതെ ഒരുങ്ങുന്ന ഒരു രണ്ടാം ഭാഗമല്ല ബിഗ് ബി 2 , വ്യക്തമായ പ്ലാനിംഗ് അതിനു പിന്നിലുണ്ട് – അമൽ നീരദ്

0
167

ബിലാലിന്റെ രണ്ടാം വരവിന്റെ വാർത്ത പ്രേക്ഷകരും താരങ്ങളും ഒരുപോലെ ആഘോഷമാക്കിരുന്നു. മമ്മൂട്ടിയുടെ ഏറെ ആരാധകർ ഉള്ള കഥാപാത്രമായ ബിലാൽ ജോൺ കുരിശിങ്കലിന്റെ രണ്ടാം വരവ് പ്രേക്ഷകരോട് സിനിമ ലോകത്തോടും അറിയിച്ചത് സംവിധായകൻ അമൽ നീരദ് തന്നെയാണ്. അദ്ദേഹം ചിത്രത്തിന്റെ ഒരു പോസ്റ്ററും പങ്ക് വച്ചിരുന്നു. താരങ്ങൾ ഉൾപ്പടെ ഉള്ളവർ ആശംസകളും സന്തോഷവും അറിയിച്ചിരുന്നു. പൃഥ്വിരാജ്, നിവിൻ പോളി, നസ്രിയ, ദുൽഖർ,അജു വർഗീസ് എന്നിവർ പോസ്റ്റർ ഷെയർ ചെയ്തതിനോടൊപ്പം അവരുടെ സന്തോഷം പങ്കു വച്ചു. പത്തു വർഷം മുൻപ് ഇറങ്ങിയ ചിത്രത്തിന്റെ സീക്വൽ ചിത്രത്തിന്റെ വാർത്ത സ്വികരിചതിനും സന്തോഷം പ്രകടിപ്പിച്ചതിനും അമൽ നീരദ് നന്ദി അറിയിച്ചു.

“എനിക്കും ടീമിനും ഉത്തരവാദിത്വം ഇരട്ടിയാവുകയും ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ അറിയിപ്പിനു സന്തോഷം പ്രകടിപ്പിച്ചതിനു ഞാൻ നന്ദി പറയുന്നു. പത്തുവർഷം മുൻപാണ് ബിഗ് B ഞങ്ങൾ ഞങ്ങളുടെ നിലനില്പിനുവേണ്ടി ഒരുക്കിയത്. എനിക്ക് അറിയില്ലായിരുന്നു ആ ചിത്രം ഇത്രയും ആഴത്തിൽ മലയളികളുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു എന്ന് – സംവിധായകൻ അമൽ നീരദ് പറയുന്നു.

ചിത്രം 2018ൽ റിലീസിനെത്തുമെന്നും, തനിക്ക് ചിത്രത്തെ പ്ലാൻ ചെയ്യാൻ കുറച്ചുസമയം ആവശ്യമാണ്. ആദ്യഭാഗത്തിലെ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലും എത്തുമെന്നും അമൽ നീരദ് വ്യക്തമാക്കി. താൻ വെറുതെ ഒരു രണ്ടാം ഭാഗം നിർമിക്കാം എന്ന് തീരുമാനികുക അല്ലായിരുന്നു അതിന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു എന്നും ആദ്യഭാഗത്തിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടാതെ രണ്ടാം ഭാഗം ഒരുക്കാനാണ് ഞങ്ങൾ തീരുമാനിക്കുന്നത്. അതിനുവേണ്ട ഐഡിയകളും തീരുമാനിച്ചുകഴിഞ്ഞു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമൽ നീരദ് സംവിധാനരംഗത്തെത്തുന്നത് ബിഗ് ബി യിലൂടെയായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാൽ. തീയേറ്ററുകളിൽ ബിഗ് ബി ക്ക് അന്ന് വലിയ ഓളം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും പിന്നിട് ഏറെ ആരാധകരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞു. കഥപറച്ചിലിന്‍റെ പുതുമയും സാങ്കേതിക വിദ്യയുടെ പുതിയ രീതിയിലുള്ള ഉപയോഗവും , വേറൊരു തലത്തിലെ മാസ്സ് ഹീറോയിസവുമാണ് ബിഗ് ബി നമ്മുക്ക് കാട്ടിത്തന്നത്.