വീണ്ടും അത്ഭുതപെടുത്തി ക്രിസ്ത്യൻ ബൈൽ

0
222

ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും എടുക്കുന്ന ഹാർഡ് വർക്കിനും ജോലിയോടുള്ള ആത്മ സമർപ്പണത്തിന്റെയും പേരിൽ ഏറെ കൈയടി നേടിയ താരമാണ് ക്രിസ്ത്യൻ ബൈയിൽ. കഥാപാത്രങ്ങൾക്ക് വേണ്ടി ശരീര ഭാരം കുറക്കുകയും തന്നെ തന്നെ ആ കഥാപാത്രത്തിനൊത്തവണ്ണം മാറ്റുകയും ചെയ്തു വിസ്മയമായ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവർ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ബാക്ക് സീറ്റ് എന്ന പുതിയ ചിത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടിയാണ് ക്രിസ്ത്യൻ ബൈയിൽ ഒരുങ്ങുന്നത്

2004 ൽ മെക്കാനിസ്റ്റ് എന്ന ചിത്രത്തിനായി ശരീര ഭാരം അദ്ദേഹം വളരെയധികം കുറച്ചിരുന്നു. വെറും അമ്പതു കിലോ ഭാരമാണ് അദ്ദേഹത്തിന് ആ ചിത്രത്തിലെ കഥാപാത്രത്തിനായി ഉണ്ടായിരുന്നത്. പിന്നീട് ബാറ്റുമാന് വേണ്ടി തടി കൂട്ടുകയും, 2010 ൽ ഫൈറ്ററിനു വേണ്ടി വീണ്ടും തടി കുറക്കുകയും ചെയ്തിരുന്നു
ജോർജ് ബുഷിന്റെ സെക്കന്റ് ഇൻ കാമാന്ടെന്റിന്റെ വേഷമാണ് അദ്ദേഹത്തിന് ബാക്ക് സീറ്റിൽ ഉള്ളത്