പല്ലികുഞ്ഞ് മുട്ടത്തോട് എന്നൊക്കെയാണ് സ്നേഹം കൂടുമ്പോൾ ഉണ്ണിയേട്ടൻ എന്നെ വിളിക്കുന്നത്!!!! മൃദുല

0
32

മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ ഒരു താരമാണ് മൃദുല വിജയ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് മൃദുല അഭിനയ മേഖലയിൽ എത്തിയത്. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. സീരിയൽ മേഖലയിൽ നിന്നുള്ള ഒരാൾ തന്നെയാണ് താരത്തിന്റെ വരനും. സീരിയൽ താരം യുവ കൃഷ്ണയാണ് മൃദുലയെ വിവാഹം കഴിക്കാൻ പോകുന്നത്

യുവകൃഷ്ണ ഒരു മെന്റലിസ്റ്റ് കൂടെയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയയാകുന്നത്. ഡിസംബർ 23 നു തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. സീരിയൽ താരം രേഖ രതീഷ് വഴിയാണ് ഇവരുടെ വിവാഹാലോചന നടക്കുന്നത്. ആറു മാസത്തിനുള്ളിൽ വിവാഹം ഉണ്ടാകും.

രേഖ രതീഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഇരുവരും ആദ്യം കാണുന്നത്, അത് കഴിഞ്ഞു ഒരു വർഷം ആകും മുന്നേ വിവാഹാലോചന വന്നെന്നു മൃദുല പറയുന്നു. ആറു വയസ്സിന്റെ വ്യതാസമാണ് തങ്ങൾ തമ്മിലുള്ളത് എന്ന് മൃദുല പറയുന്നത്. ഉണ്ണിയേട്ടൻ എന്നാണ് മൃദുല യുവകൃഷ്ണയെ വിളിക്കുന്നത്. പല്ലികുഞ്ഞ്, മുട്ടത്തോട് എന്നാണ് സ്നേഹം കൂടുമ്പോൾ ഉണ്ണിയേട്ടൻ വിളിക്കുന്നത് എന്ന് മൃദുല പറയുന്നത്. ചിലപ്പോൾ സ്നേഹത്തോടെ കുഞ്ഞുട്ടൻ എന്ന് വിളിക്കുമെന്നും മൃദുല പറയുന്നു