നായകന് അടി കിട്ടി അയിനാണ് !! രണ്ട് സിനിമ സംവിധായകന്റെ പോസ്റ്റ്‌ വൈറൽ

0
323

നവാഗതനായ സുജിത്ത് ലാൽ സംവിധാനം ചെയുന്ന പുതിയ സിനിമയാണ് രണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രാജനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമക്ക് തിരക്കഥ ഒരുക്കുന്നത് ബിനു ലാൽ ഉണ്ണിയാണ്. ഛായാഗ്രഹണം അനീഷ് ലാൽ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു വരുകയാണ്

ചിത്രത്തിന്റെ സംവിധായകൻ സുജിത് ലാലിന്റെ ഒരു ഫേസ്ബുക് പോസ്റ്റ്‌ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം സംവിധായകനും നിൽക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. വിഷ്ണു പരിഭ്രമിച്ചു നിൽക്കുന്നതും സംവിധായകൻ ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ” അടി കൊണ്ടു അയിനാണ് ” എന്നാണ് ചിത്രത്തിന് സംവിധായകൻ നൽകുന്ന ക്യാപ്ഷൻ. ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ഷൂട്ടിന് ശേഷം എടുത്ത ചിത്രമാണ് ഇതെന്നും സംവിധായകൻ വ്യക്തമാക്കുന്നുണ്ട്

ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പ്രൊ: കൺട്രോളർ ജയശീലൻ സദാനന്ദൻ , ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോ ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്ക്കറ്റ്, പി ആർ ഓ -അജയ് തുണ്ടത്തിൽ