വാലെന്റൈൻസ് ദിനത്തിൽ വിസ്മയ മോഹൻലാലിൻറെ സ്വപ്ന സാക്ഷാത്കാരം !!

0
163

നാൽപതു വർഷമായി മലയാള സിനിമയിൽ മോഹൻലാലിൻറെ സാന്നിധ്യമുണ്ട്. മലയാള സിനിമയുടെ നെൻടുംതൂണായി തലമുറകളുടെ ലാലേട്ടനായി അദ്ദേഹം ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. മോഹൻലാലിൻറെ അഭിനയ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമ ലോകത്തിലെത്തി. എന്നാണ് മകൾ വിസ്മയ മോഹൻലാൽ ആ പാതയിലേക്ക് എത്തുക എന്നാണ് ആരാധകർ ചോദിക്കുന്നത്

എന്നാൽ വിസ്മയക്ക് താല്പര്യം അഭിനയ മേഖല അല്ല. എഴുത്തിന്റെയും വരകളുടെ ലോകത്തിന്റെ സന്തത സഹചാരിയാണ് വിസ്മയ. സ്വന്തം രചനകളും ചിത്രങ്ങളും ഒക്കെ ചേർത്ത് ഒരു പുസ്തകം വിസ്മയ അടുത്തിടെ പുറത്തിറക്കിയിരുന്നു. ആയോധന കലകൾ അഭ്യസിക്കുകയും ചെയ്യാറുള്ള വിസ്മയ തായി ആയോധന കലകളുടെ ട്രെയിനിങ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യാറുണ്ട്

ഈ വാലന്റൈൻസ് ദിനത്തിൽ ഒരു സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷ വാർത്ത വിസ്മയ പുറത്തു വിട്ടിട്ടുണ്ട്. തന്റെ കവിത സമാഹാരമായ ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്ട് പുസ്തക രൂപത്തിൽ പുറത്തിറങ്ങുമെന്നാണ് വിസ്മയ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. ഓൺലൈൻ ആയി പുസ്തകം ബുക്ക്‌ ചെയ്യാൻ കഴിയുമെന്നും വിസ്മയ ഇൻസ്റാഗ്രാമിലൂടെ അറിയിച്ചു