രാക്ഷസൻ നായകൻ വിഷ്‌ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി..ഫോട്ടോസ്

0
480

രാക്ഷസൻ എന്ന ക്രൈം ത്രില്ലറിലെ വേഷം വിഷ്ണു വിശാൽ എന്ന നടനു ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒന്നാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ചിത്രമൊരു വമ്പൻ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയഘോഷ വേളയിൽ വിഷ്ണു താൻ ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. പിന്നിട് ഈ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു

അടുത്തിടെ ബാറ്റ്മിന്റൻ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്നു വിഷ്ണു വിശാൽ തുറന്നു പറഞ്ഞിരുന്നു.ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇരുവരും വിവാഹിതരായിരിക്കുകയാണ്.വളരെ ചുരുങ്ങിയ രീതിയില്‍ ലളിതമായി നടന്ന വിവാഹത്തില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.രജിസ്റ്റർ വിവാഹമായിരുന്നു എങ്കിലും ആചാര പ്രകാരമുള്ള ചടങ്ങുകൾ രണ്ട് ദിവസം മുൻപ് തന്നെ നടത്തിയിരുന്നു

രണ്ട് പേരും ആദ്യ വിവാഹത്തില്‍ നിന്ന് നിയമപരമായി വേര്‍പെട്ട ശേഷമാണ് രണ്ടാം വിവാഹത്തിന് തയ്യാറായത്.ജ്വാല ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് വേർപിരിഞ്ഞത്.ഹൈദരാബാദിലാണ് വിവാഹ ചടങ്ങുകൾ നടന്നത്.