കുട്ടികളില്ലെന്ന് വെച്ച് വിഷമിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍, പ്രതികരണവുമായി വിധു പ്രതാപും ദീപ്തിയും

0
885

ശബ്ദ മാധുര്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകനാണ് വിധു പ്രതാപ്. സിനിമ താരമായിരുന്ന ദീപ്തിയെയാണ് വിധു പ്രതാപ്പ് വിവാഹം കഴിച്ചത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ സിനിമ പിന്നണി ഗായകനായ ഒരാളാണ് വിധു. പാദമുദ്ര എന്ന സിനിമക്ക് വേണ്ടിയാണു അന്ന് വിധു പാടിയത്. സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ ശിഷ്യനായിരുന്നു വിധു പ്രതാപ്പ്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപ്തിയും വിധുവും.ഇവർ പങ്കു വയ്ക്കുന്ന പോസ്റ്റുകളെല്ലാം വൈറൽ ആകാറുണ്ട്.ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.അടുത്തിടെ ഇവർ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.ദൂരദർശനിൽ വർഷങ്ങൾക്ക് മുൻപ് സംപ്രേഷണം ചെയ്തിരുന്ന പ്രതികരണം എന്ന പ്രോഗ്രാമിന്റെ രീതിയിലാണ് ഇവർ ആ വിഡിയോയിൽ എത്തിയത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകുകയായിരുന്നു വീഡിയോയിലൂടെ.ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും ഓരോ ആളുകൾ ചോദിച്ച ചോദ്യങ്ങൾക്കാണ് ഇവർ മറുപടി നൽകിയത്.ഇവര്‍ക്ക് കുട്ടികളില്ലെ എന്നായിരുന്നു ഒരാള്‍ ദീപ്തിയോടും വിധുവിനോടും ചോദിച്ചത്.ഇതിനു വിധു മറുപടി നൽകിയത് ഇങ്ങനെ.”ഇവര്‍ക്ക് കുട്ടികളില്ല, തല്‍ക്കാലത്തേക്ക് ഇല്ല.ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലെ എന്നോട് പറഞ്ഞത് കുട്ടികളില്ലാ എന്നൊന്നും കൊടിയും പിടിച്ച് വരരുത്. ഞങ്ങള്‍ക്ക് കുട്ടികളില്ല. എന്നുവെച്ച് അങ്ങനെ വിഷമിച്ചിരിക്കുന്ന ദമ്പതികള്‍ ഒന്നും അല്ല. നമ്മള് വളരെ ഹാപ്പിയായിട്ട് എഞ്ചോയ് ചെയ്തിട്ടാണ് ലൈഫ് മുന്നോട്ടുകൊണ്ടുപോവുന്നത്. ചിലര് കുത്താന്‍ വേണ്ടിയിട്ട് അല്ലാതെ ചോദിക്കുന്നവരും ഉണ്ട്.സ്‌നേഹത്തോടെ ഒകെ ചോദിക്കുന്ന ആള്‍ക്കാരുണ്ട്. അവരുടെ ആ ചോദ്യങ്ങളെ മാനിച്ചുകൊണ്ട് തന്നെ പറയുവാണ്. ഞങ്ങള് ഹാപ്പിയാണ്. അതുപോലെ നിങ്ങളും ഹാപ്പിയായിട്ടിരിക്കുക. അതോര്‍ത്ത് നിങ്ങള് സങ്കടപ്പെടരുത്. അതുകൊണ്ട് നിങ്ങള്‍ വിഷമിക്കരുത്. ഞങ്ങളും ഹാപ്പിയാണ് നിങ്ങളും ഹാപ്പിയാണ്”