നഗ്ന ഫോട്ടോ ആവശ്യപ്പെട്ടു മെസ്സേജ് അയച്ചയാൾക്ക് പണി കൊടുത്ത് രഞ്ജിനി ജോസ്

0
670

മലയാള സിനിമ പിന്നണി ഗാനരംഗത്തെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഗായികമാരിൽ ഒരാളാണ് രഞ്ജിനി ജോസ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ബോളിവുഡിലും പാടിയ ഒരു ഗായികയാണ് രഞ്ജിനി ജോസ്. രഞ്ജിനിയുടെ അച്ഛൻ ഒരു സിനിമ നിർമ്മാതാവ് കൂടെയാണ്. പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ് രഞ്ജിനി തന്റെ സിനിമ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം നടത്തിയത്. മേലേവാര്യത്തെ മാലാഖകുട്ടികൾ ആയിരുന്നു ആദ്യ ചിത്രം. ഇരുനൂറിലധികം സിനിമകളിൽ രഞ്ജിനി പാടിയിട്ടുണ്ട്

ഒരു നടി കൂടെയാണ് രഞ്ജിനി. റെഡ് ചില്ലിസ് പോലെയുള്ള സിനിമകളിൽ രഞ്ജിനി ജോസ് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സ്വന്തം ബാൻഡിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ് രഞ്ജിനി. ഏക എന്നാണ് ബാൻഡിന്റെ പേര്. ഒരു അവതാരക എന്ന നിലയിലും സജീവമാണ് രഞ്ജിനി. താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുണ്ട്

ഇപ്പോളിതാ തനിക്ക് അശ്ലീല സന്ദേശം അയച്ച ഒരാളെകുറിച്ചു സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് രഞ്ജിനി ജോസ്. ഇൻസ്റ്റ സ്റ്റോറിയിലൂടെ ആണ് രഞ്ജിനി ഈ കാര്യം വെളിപ്പെടുത്തിയത്. ചാറ്റിന്റ സ്ക്രീൻഷോട്ട് അടക്കമാണ് രഞ്ജിനി പോസ്റ്റ്‌ ചെയ്തത്. ഇങ്ങനെയുള്ളവരെ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ചതിന് രഞ്ജിനിക്ക് സോഷ്യൽ മീഡിയയിൽ കൈയടികൾ ഉയരുകയാണ്