ഇനിയയുടെ ക്രിസ്മസ് ഫോട്ടോഷൂട്ട് വൈറൽ

0
2389

മലയാളിയാണെങ്കിലും, മലയാള സിനിമയേക്കാൾ ഇനിയക്ക് ബ്രേക്ക് നൽകിയത് തമിഴ് ഇൻഡസ്ട്രിയാണ്. മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരം താരത്തിനെ തേടി എത്തിയിരുന്നു. വൈഗാ സൂടാ വാ എന്ന സിനിമയിലെ പ്രകടനമാണ് ഇനിയയെ പ്രശസ്തയാക്കിയത്. തിരുവനന്തപുരം സ്വദേശിനിയാണ് ഇനിയ. ശ്രുതി സാവന്ത് എന്നാണ് ഇനിയയുടെ ശെരിക്കുള്ള പേര്

പതിനഞ്ചു വർഷങ്ങൾക്ക് മുകളിലായി സിനിമ ലോകത്തു ഇനിയ സജീവമാണ്. മലയാള സിനിമയിലാണ് ഇനിയ ആദ്യമായി അഭിനയിച്ചത്. 2004 ൽ പുറത്തിറങ്ങിയ റൈൻ റൈൻ കം എഗൈൻ ആയിരുന്നു ആദ്യ ചിത്രം.പിന്നീട് 2010 ൽ ഇനിയ തമിഴിൽ അരങ്ങേറ്റം കുറിച്ചു. പടഗസാലൈ ആയിരുന്നു ആദ്യ ചിത്രം. മികച്ച സിനിമകളുടെ ഭാഗമായി മാറി ഇനിയ പിന്നീട്.

ഒരു നല്ല നർത്തകി കൂടെയാണ് ഇനിയ. ഇന്ത്യക്ക് അകത്തും പുറത്തുമായി പല വേദികളിലും ഇനിയ നൃത്തപരിപാടികൾ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇനിയ. തന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇനിയയുടെ ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്. മഹാദേവൻ തമ്പിയാണ് ചിത്രങ്ങൾ പകർത്തിയത്. ക്രിസ്മസ് ഫോട്ടോഷൂട്ട് ആണിത്