എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചു അഭിനയിക്കാനിറങ്ങി തിളങ്ങിയ മീനാക്ഷി

0
601

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മീനാക്ഷി രവീന്ദ്രൻ ശ്രദ്ധേയയാകുന്നത്. പ്രശസ്ത സംവിധായകനായ ലാൽ ജോസ് തന്റെ പുതിയ സിനിമയിലേക്കുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കാൻ വേണ്ടി ഒരു ചാനലുമായി ചേർന്ന് നടത്തിയ പ്രോഗ്രാം ആയിരുന്നു നായികാ നായകൻ. മീനാക്ഷിയുടെ പ്രകടനങ്ങൾ ഏറെ മികച്ചു നിന്നിരുന്നു നായികാ നായകനിൽ. മറിമായം എന്ന ഹാസ്യപരമ്പരയിലും താരം തുടർന്നു അഭിനയിച്ചു.

ഇപ്പോള്‍ ഉടന്‍ പണം എന്ന പരിപാടിയിലൂടെ വീണ്ടും മനം കവരുകയാണ് മീനാക്ഷി രവീന്ദ്രൻ. ഡൈൻ ഡേവീസും മീനാക്ഷിയും ചേർന്നാണ് ആ പ്രോഗ്രാം അവതരിപ്പിക്കുന്നത്. മാലിക്, മൂണ്‍വാക്ക്, ഹൃദയം എന്നീ ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയ രംഗത്തേക്ക് എത്തിയത്.

19-ാം വയസ്സില്‍ ആണ് മീനാക്ഷിക്ക് എയര്‍ഹോസ്റ്റസ് ആയി ജോലി ലഭിച്ചത്. ഇരുപത്തി രണ്ടാമത്തെ വയസിലാണ് മീനാക്ഷി ജോലി രാജി വച്ചു അഭിനയ രംഗത്ത് ഇറങ്ങിയത്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞ വാക്കുകൾ ഇങ്ങനെ. “പത്തൊന്‍പതാം വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി കിട്ടിയ ജോലി, 22ാം വയസ്സിൽ രാജിവച്ച് അഭിനയത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച താരമാണ് നടി മീനാക്ഷി രവീന്ദ്രന്‍. ‘19–ാം വയസ്സിൽ ക്യാംപസ് ഇന്റർവ്യൂവിലൂടെയാണ് സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ജോലി കിട്ടിയത്. ആദ്യം 1 മാസം ലീവ് എടുത്താണ് ‘നായികാ നായകനി’ൽ മത്സരിച്ചത്. അങ്ങനെ തുടരാനാകാതെ വന്നതോടെ, മൂന്നാം ക്ലാസ് മുതൽ കൊതിച്ചു നേടിയ ജോലി 22–ാം വയസിൽ രാജി വച്ചു.‘അച്ഛൻ ബാങ്കിലായിരുന്നു. അച്ഛൻ വിരമിച്ചത് ഒരു ജൂണിലാണ്. ജൂലായിൽ എനിക്ക് ജോലി കിട്ടി. എല്ലാവർക്കും അതിൽ വലിയ സന്തോഷമായിരുന്നു. അങ്ങനെയിരിക്കെയാണ് ഞാൻ ജോലി കളഞ്ഞത്. അപ്പോൾ സ്വാഭാവികമായും വീട്ടിൽ ചെറിയ ആശങ്ക തോന്നുമല്ലോ. എന്തായാലും എന്റെ ഒരു ആഗ്രഹത്തിനും അവർ ഇതുവരെ എതിരു നിന്നിട്ടില്ല. “