തിരുവനന്തപുരം കിച്ചുവിനെ അർഹിക്കുന്നില്ല!!ആളുകൾക് ഇത്രയും തരം താഴാൻ കഴിയുമോ!!കൃഷ്ണകുമാറിന്റെ ഭാര്യയും മകളും

0
1865

ഈ കഴിഞ്ഞ അസംബ്ലി ഇലക്ഷന് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ സ്ഥാനാർഥികളിൽ ഒരാളായിരുന്നു നടൻ കൃഷ്ണകുമാർ. ബിജെപി ടിക്കറ്റിൽ ആയിരുന്നു കൃഷ്ണകുമാർ മത്സരിച്ചത്. പ്രീ പോളുകളിൽ വിജയസാധ്യത പല മാധ്യമങ്ങളും കല്പിച്ചിരുന്നെങ്കിലും റിസൾട്ട്‌ വന്നപ്പോൾ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപെട്ടിരുന്നു..

തോൽവി അംഗീകരിക്കുന്നു എന്ന് പറഞ്ഞു കൃഷ്ണകുമാർ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. ഈ കുറിപ്പ് പങ്കു വച്ചു കൃഷ്ണകുമാറിന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ എഴുതിയത് ആ മണ്ഡലം കൃഷ്ണകുമാറിനെ അർഹിക്കുന്നില്ല എന്നായിരുന്നു.എന്നാൽ കൃഷ്ണകുമാറിന്റെ തോൽവി ആഘോഷിക്കുന്നവർക്ക് എതിരെ മകൾ ദിയയും രംഗത്ത് വന്നിരുന്നു.

വിജയം ആഘോഷിക്കുന്നതിനു പകരം ഇവിടെ ഒരു കൂട്ടം ആളുകൾ ഒരാളുടെ പരാജയം ആഘോഷിക്കുകയാണ്. ആളുകൾക്ക് ഇത്രയ്ക്ക് തരം താഴാൻ കഴിയുമോ എന്നാണ് ദിയ ചോദിക്കുന്നത്.എൽ ഡി എഫിന്റെ ആന്റണി രാജുവാണ് തിരുവനന്തപുരത്ത് ജയിച്ചത്