രാധികയുടെ പിറന്നാൾ ആഘോഷിച്ചു സുരേഷ് ഗോപി!! വീഡിയോ

0
662

ഭാര്യയുടെ പിറന്നാൾ ആഘോഷിച്ചു നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി.പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ്‌ ചെയ്തിരുന്നു. ‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, സ്നേഹം മാത്രം’ ഇങ്ങനെയാണ് അദ്ദേഹം കുറിച്ചത്.

നിരവധി പേരാണ് താരപത്നിയ്ക്ക് ആശംസകൾ നേരുന്നത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമാണ് രാധിക.1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്. ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി എന്നിവരാണ് മക്കൾ..

സിനിമയിൽ നിന്നും ഇടവേളയെടുത്ത സമയത്ത് സുരേഷ് ഗോപി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അടുത്തിടെ തൃശ്ശൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു. കാവൽ എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരവേ ആണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്.