ആദ്യമായി അച്ഛനും മകനും ഒന്നിക്കുന്നു പാപ്പനിലൂടെ

0
216

സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരുക്കുന്ന പുതിയ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്.കെയർ ഓഫ് സൈറാ ഭാനു എന്ന സിനിമയിലൂടെ തിരക്കഥകൃത്തായി മാറിയ ആർ ജെ ഷാൻ ആണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്.

സുരേഷ് ​ഗോപിയും മകൻ ​ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ചിത്രത്തിലെ മകന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു സുരേഷ് ഗോപി.മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്‌ വൈറലാണ്..

മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന എബ്രഹാം മാത്തന്‍ ആയാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ഗോകുൽ സുരേഷ് മൈക്കൽ എന്ന കഥാപാത്രമായിയാണ് എത്തുന്നത്.സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പൻ.നൈല ഉഷ,സണ്ണി വെയ്‍ന്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്