ഇത് ദൃശ്യത്തിലെ വക്കീലല്ലേ!!വൈറലായി ശാന്തിയുടെ പുത്തൻ ചിത്രങ്ങൾ

0
849

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ‘ദൃശ്യം-2’ എന്ന ചിത്രത്തിൽ ഒരു വക്കീലിന്റെ വേഷം അഭിനയിച്ചു പ്രശസ്തയായ നടിയാണ് ശാന്തി.രമേഷ് പിഷാരടി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിൽ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശാന്തി സിനിമ ലോകത്തേക്ക് എത്തുന്നത്.യഥാർഥ ജീവിതത്തിലും ശാന്തി ഒരു വക്കീലാണ്

ഹൈക്കോടതിയിൽ ജോലി നോക്കുന്ന ശാന്തിപ്രിയ തിരുവനന്തപുരം സ്വദേശിയാണ്. അമൃത ടിവി, ഏഷ്യാനെറ്റിലൊക്കെ അവതാരകയായിരുന്ന ശാന്തി കേരള ലോ അക്കാഡമിയിൽ നിന്നാണ് എൽഎൽബി പൂർത്തിയാക്കിയത്.മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം സ്‌ക്രീനിൽ എത്തിയത് കൊണ്ട് തന്നെ ശാന്തിക്കും ഒരുപാട് ആരാധകരുണ്ട്

ഏഷ്യാനെറ്റിൽ വർക്ക് ചെയ്തിരുന്ന സമയത്ത് രമേശ് പിഷാരടിയും ആയിട്ടുണ്ടായിരുന്ന സൗഹൃദമാണ് ശാന്തിപ്രിയയെ ഗാനഗന്ധർവ്വനിലേക്ക് എത്തിച്ചത്. സോഷ്യൽ മീഡിയയിലും സജീവമാണ് ശാന്തി. തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ശാന്തിയുടെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്