സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ശ്രദ്ധേയം, ചിത്രങ്ങൾ കാണാം

0
653

ഡാൻസ് റിയാലിറ്റി ഷോകളിൽ നിന്നും അഭിനയ രംഗത്ത് എത്തിയ ഒരാളാണ് സാനിയ ഇയ്യപ്പൻ. ഡി4ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് സാനിയ പ്രേക്ഷകർക്ക് മുന്നിൽ ശ്രദ്ധേയായാകുന്നത്. ആ ഷോയിലെ സെക്കന്റ്‌ റണ്ണർ അപ് ആയിരുന്നു സാനിയ. അതിനു മുൻപ് ബാലതാരമായി സാനിയ സിനിമയിൽ അഭിനയിച്ചിരുന്നു. അതൊരു ചെറിയ വേഷമായിരുന്നു

മമ്മൂട്ടി ചിത്രം ബാല്യകാല സഖിയിലാണ് സാനിയ ആദ്യമായി അഭിനയിച്ചത്. നടി ഇഷ തൽവാറിന്റെ കുട്ടികാലമാണ് സാനിയ അഭിനയിച്ചത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ സാനിയ നായികയായി അരങ്ങേറി. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലുസിഫെറിലെ ജാൻവി എന്ന വേഷവും ഏറെ ശ്രദ്ധേയമായി

സോഷ്യൽ മീഡിയയിൽ സജീവമാണ് സാനിയ. ഇൻസ്റ്റയിലൂടെ തന്റെ വിശേഷങ്ങൾ സാനിയ എപ്പോഴും അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇപ്പോൾ സാനിയ തന്റെ ഒരു പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്. അഞ്ജന അന്ന ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്