കടൽ തീരം കണക്കാണ് ജീവിതം, തിരയെ കണ്ടെത്തു!! സാനിയ

0
6179

റിയാലിറ്റി ഷോകളിൽ നിന്നും സിനിമ ലോകത്തേക്ക് എത്തിയ ഒരാളാണ് സാനിയ ഇയപ്പൻ. ബാല്യകാല സഖി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സാനിയ നായികയായ്‌ തുടക്കം കുറിച്ചത് ക്വീൻ എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ ചിന്നു എന്ന വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സാനിയക്ക് കൂടുതൽ അവസരങ്ങൾ കൈവന്നു.

സാനിയ അവസാനമായി അഭിനയിച്ചത് കൃഷ്ണൻകുട്ടി പണി തുടങ്ങിയത് എന്ന സിനിമയിലാണ് ചിത്രത്തിലെ ബിയാട്രിസ് എന്ന കഥാപാത്രം സാനിയക്ക് ഏറെ കൈയടി നേടികൊടുത്തു.കുറച്ച് ദിവസമായി മാലിദ്വീപിലാണ് സാനിയ. അവധിക്കാല ആഘോഷത്തിന് വേണ്ടിയാണു സാനിയ മാലിദ്വീപ് തിരഞ്ഞെടുത്തത്.

മാലിദ്വീപിൽ നിന്നുള്ള ചിത്രങ്ങൾ സാനിയ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.ബീച്ചിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്.കടൽതീരം പോലെയാണ് ജീവിതം, നിങ്ങളുടെ തിരകളെ കണ്ടെത്തൂവെന്നാണ് സാനിയ അവസാനം പോസ്റ്റ്‌ ചെയ്ത ചിത്രത്തിനൊപ്പം കുറിച്ചത്.