നിസ്കാരം മുടക്കാത്ത, മേക്കപ്പ് ഇടാത്ത, പുറത്തിറങ്ങിയാൽ തലമറയ്ക്കുന്ന ഒരാളാണ് ഞാൻ !!കുടുംബ വിശേഷം പങ്കു വച്ചു സജിത ബേട്ടി

0
162

മിനി സ്‌ക്രീനിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയയായ ഒരു നടിയാണ് സജിത ബേട്ടി. കോഴിക്കോട് സ്വദേശിയായ സജിത ഇപ്പോൾ വിവാഹ ശേഷം വയനാടാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷമാസാണ് സാജിതയെ വിവാഹം ചെയ്തിരിക്കുന്നത്. കൺസ്ട്രക്ഷൻ ബിസ്സിനസ്സ് ആണ് ഷമാസിനു. ഒരു മകളുണ്ട് ഇവർക്ക്. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്. മകൾ ജനിച്ച ശേഷം അഭിനയത്തിൽ നിന്നൊരു ഇടവേള എടുത്തിരുന്നു സജിത

അറുപതിലധികം സിനിമകളിൽ സജിത അഭിനയിച്ചിട്ടുണ്ട്. ബാലതാരമായി ആണ് സജിത അഭിനയം തുടങ്ങിയത്. രണ്ടര വർഷം മുൻപ് ആണ് അവസാനമായി ക്യാമറക്ക് മുന്നിൽ എത്തിയത്. ഭർത്താവും മകളുമാണ് തന്റെ ഇപ്പോഴത്തെ ലോകമെന്നു വനിതക്ക് നൽകിയ അഭിമുഖത്തിൽ സജിത പറയുന്നു. തല്ക്കാലം മോൾക്ക് വേണ്ടിയാണ് മാറിനിൽകുന്നതെന്നും ഭർത്താവ് പറയുന്നത് വരെ അഭിനയം തുടരുമെന്നും സജിത പറയുന്നു

പണ്ട് മുതലേ വിശ്വാസങ്ങൾക്ക് അനുസരിച് ജീവിക്കുന്ന ഒരാളാണ് താനെന്നും, പർദ്ദയിടുന്ന, നിസ്കാരം കൃത്യമായി ചെയുന്ന ഒരു വിശ്വാസി. യഥാർത്ഥ ജീവിതത്തിൽ മേക്ക് അപ് ഇടാറില്ലെന്നും തല മറച്ചു മാത്രമേ പുറത്തിറങ്ങാറുള്ളു എന്നും സജിത പറയുന്നു, എന്നാൽ സിനിമയിലെത്തിയാൽ അങ്ങനെ അല്ല. അത് വേറെ ലോകമാണെന്നും സജിത പറയുന്നു. അഭിനയത്തിന് ഷമാസ്സ് പൂർണ പിന്തുണ നൽകുന്നുണ്ടെന്നും സജിത കൂട്ടിച്ചേർത്തു