അറിയാതെ അവളുടെ കൈ വല്ലതും തട്ടിയിരുനെങ്കിൽ

0
82

അമല എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് ജിഷിൻ മോഹൻ. സീരിയലിൽ വില്ലൻ ആയിരുന്നു എങ്കിലും നായിക വരദയെ സ്വന്തമാക്കിയത് ജിഷിൻ ആണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പിന്നിട് ഒരുപിടി സീരിയലുകളിലും ജിഷിൻ എത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ ഒരാളാണ് ജിഷിൻ. തന്റെ വിശേഷങ്ങൾ ജിഷിൻ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ജിഷിൻ പങ്കു വച്ച ഒരു പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷൂട്ടിംഗ് ലൊക്കേഷനിലെ ഒരു ചിത്രമാണ് ജിഷിൻ പങ്കു വച്ചത്.

ഒപ്പം ജിഷിൻ കുറിച്ചത് ഇങ്ങനെ ജീവിതനൗക സീരിയൽ ഷൂട്ടിംഗ് ഇടവേളയിൽ വൈകുന്നേരം നടക്കാൻ ഇറങ്ങിയതാ. അവളുടെ കൈ വല്ലോം അറിയാതെ തട്ടിയിരുന്നെങ്കിൽ പുറകിൽ കാണുന്ന നിലയില്ലാക്കയത്തിൽ നിന്നും നനഞ്ഞ കോഴിയെ പോലെ ഞാൻ കയറി വരുന്ന ഒരു ഫോട്ടോയും കൂടി കിട്ടിയേനെ.അപ്പോൾ നിങ്ങൾ ചോദിക്കും നായകൻ സാജൻ സൂര്യ എവിടെ എന്ന്. പിന്നെ ഈ ഫോട്ടോ നീ വന്നു എടുക്കോ ഹല്ല പിന്നെ. ഈ മനോഹര ദൃശ്യം പകർത്തിയത് അങ്ങോരാണ്. അഭിനയിക്കാൻ മാത്രമല്ല, ഫോട്ടോ എടുക്കാനും തനിക്ക് അറിയാം എന്ന് സാജൻ ചേട്ടൻ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുവാണു സൂർത്തുക്കളെ.. ബാക്കി ഫോട്ടോകൾ വഴിയേ വരുന്നതാണ്. സാജൻ ചേട്ടൻ ഉള്ള ഫോട്ടോ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യപ്പെടുന്നതായിരിക്കും. ഒരു അതുല്യ കലാകാരന്റെ, അതായത് എന്റെകയ്യൊപ്പു പതിഞ്ഞ അതിമനോഹരമായ ചിത്രങ്ങൾ..കാത്തിരുന്നു കാണൂ..

മഴവിൽ മനോരമയിലാണ് ജീവിത നൗക സംപ്രേക്ഷണം ചെയ്യുന്നത്. ശ്രീമൂവിസ് നിർമിച്ച്, ജോർജ് കട്ടപ്പനയുടെ തിരക്കഥയില്‍ ജി.ആർ കൃഷ്ണൻ സംവിധാനം ചെയ്യുന്ന സീരിയലാണ് ജീവിതനൗക. ജിഷിൻ മോഹൻ – വരദ ദമ്പതികൾക്ക്‌ ഒരു മകനാണ്, മൂന്ന് വയസുകാരൻ ജിയാൻ