എന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്‌നവുമില്ല,പിന്നെ ബാക്കി…

0
20379

സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് സാധിക വേണുഗോപാൽ. മഴവില്‍ മനോരമയില്‍ സംപ്രേഷമം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രശസ്തയാവുന്നത്.2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് സാധിക കടന്നു വരുന്നത്. . ഒരു സിനിമ കുടുംബത്തിൽ നിന്നുമാണ് സാധിക വരുന്നത്. സാധികയുടെ അച്ഛൻ സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരാളാണ്.

സൈബർ അക്രമണങ്ങൾക്ക് എതിരെ ശക്തമായ പ്രതികരിച്ചിട്ടുള്ള ഒരാളാണ് സാധിക. വിവാഹ മോചിതയാണ് സാധിക. വിവാഹ മോചനത്തെ കുറിച്ചും സൈബർ അക്രമണങ്ങളെ കുറിച്ചും സാധിക ഫ്ലാഷ് മൂവിസിനു നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. സാധികയുടെ വാക്കുകൾ ഇങ്ങനെ.

എന്റെ ശരീരം തുറന്ന് കാണിക്കുന്നതില്‍ എനിക്കോ എന്റെ കുടുംബത്തിനോ ഒരു പ്രശ്‌നവുമില്ല. പിന്നെ ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ ഒരു കൂട്ടര്‍ പറയുന്നുണ്ട് എന്റെ ഫോട്ടോകള്‍ പലരെയും വഴിതെറ്റിക്കുമെന്ന്. നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഖജുരാവോ ശില്‍പങ്ങള്‍ നമ്മള്‍ ആരാധിക്കുന്നവരാണ്. ആ ശില്‍പങ്ങളെല്ലാം നഗ്നതയും സെക്‌സ് പോസ്‌റ്റേഴുമെല്ലാമാണ് കാണിക്കുന്നത്. അതാര്‍ക്കും കുഴപ്പമില്ല. എല്ലാവരും ആരാധിക്കുന്നു.

2015 ലായിരുന്നു എന്റെ വിവാഹം. 2018 ല്‍ വേര്‍പിരിഞ്ഞു. വിവാഹമോചനം വേണമെന്നത് എന്റെ തീരുമാനമായിരുന്നു. പരസ്പരം മനസിലാക്കി പോകാന്‍ കഴിയുന്നില്ലെങ്കില്‍ പിരിയണം. ഒരു മനസമാധനവുമില്ലാതെ മറ്റൊരു ജീവിതത്തില്‍ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് സമാധാനത്തോടെ നമുക്ക് നമ്മളായിരിക്കാന്‍ സാധിക്കണം. ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. എന്നെ എന്റെ അച്ഛനും അമ്മയും വളര്‍ത്തിയത് പേടിക്കാതെയാണ്. അച്ഛന്‍ വേണുഗോപാല്‍ സിനിമയില്‍ കെഎസ് സേതുമാധവന്‍ സാറിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനിപ്പോള്‍ തിരക്കഥകള്‍ എഴുതുന്നുണ്ട്. അച്ഛന്റെ സിനിമയില്‍ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.