ദൃശ്യം 2 വിനെ മറികടന്നു പ്രീസ്റ്റ്!!നേടിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടം !!!

0
18535

ഈ വർഷം തീയേറ്ററുകളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ദി പ്രീസ്റ്റ്. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ജോഫിൻ ടി ചാക്കോ ആയിരുന്നു. ഒരു പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. മഞ്ജു വാരിയർ, നിഖില വിമൽ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.

അടുത്തിടെ പ്രീസ്റ്റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തിരുന്നു.ഏഷ്യാനെറ്റിലായിരുന്നു ദ പ്രീസ്റ്റിന്റെ ടെലിവിഷൻ പ്രീമിയര്‍.ടി ആർ പി റേറ്റിങ്ങിൽ മികച്ച പ്രകടനമാണ് ചിത്രം നടത്തിയത്.21.95 ആണ് ദ പ്രീസ്റ്റിന് ലഭിച്ച റേറ്റിംഗ്. 2021 ൽ ഒരു സിനിമ നേടിയ ഏറ്റവും ഉയർന്ന trp റേറ്റിങ് ആണ് ഇതെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ രേഖപെടുത്തി..

അങ്ങനെയെങ്കിൽ ദൃശ്യം 2 വിനും മുകളിലായിരിക്കും പ്രീസ്റ്റിന്റെ സ്ഥാനം എന്ന് പറയേണ്ടി വരും.ദൃശ്യം 2 നേടിയത് 20.34 പോയിന്റുകളാണ്. ഈ വർഷമാണ് ദൃശ്യവും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഹൊറർ ത്രില്ലർ ജോനരിൽ ആണ് ചിത്രം ഒരുങ്ങിയത്.