നിന്റെ ജീവിതം ജീവിക്കുക, ഗോവൻ ചിത്രങ്ങൾ പങ്കു വച്ചു പൂർണിമ

0
39187

പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതിമാരാണ് ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അവരവരുടെ കർമ്മ മേഖലകളിൽ ഏറെ കഴിവ് തെളിയിച്ചവരാണ് ഇവർ ഇരുപേരും. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രജിത് സുകുമാരൻ. പൂർണിമ കോസ്റ്റും ഡിസൈനർ എന്ന നിലയിൽ ഏറെ പ്രശസ്തി നേടിയ ഒരാളാണ്. ഒരു നടി എന്ന നിലയിലും പൂർണിമ ശ്രദ്ധേയയാണ്

പ്രണയ വിവാഹമായിരുന്നു പൂർണിമയുടേതും ഇന്ദ്രജിത്തിന്റേതും. ഇന്ദ്രജിത് സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ പൂർണിമ സിനിമ മേഖലയിൽ സജീവമായിരുന്നു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും പൂർണിമ ഒരു ഇടവേള എടുത്തിരുന്നു. അടുത്തിടെയാണ് പൂർണിമ സിനിമ മേഖലയിലേക്ക് തിരകെ എത്തിയത്. ഡിസൈനർ എന്ന നിലയിലും താരം മികച്ചു നില്കുന്നു. രണ്ട് മക്കളാണ് പൂർണിമക്ക് നക്ഷത്രയും പ്രാർത്ഥനയും

അടുത്തിടെ പൂർണിമയും കുടുംബവും ഗോവയിൽ അവധിക്കാലം ആഘോഷിച്ചിരുന്നു. അതിന്റ ചിത്രങ്ങൾ പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. കൂടുതൽ ചിത്രങ്ങൾ പൂർണിമ ഇപ്പോൾ ആരാധകർക്ക് വേണ്ടി പങ്കു വച്ചിരിക്കുകയാണ്. “നീ നിന്റെ ജീവിതം ജീവിക്കു ” എന്ന ക്യാപ്‌ഷനാണ് പൂർണിമ പങ്കു വച്ചിരിക്കുന്നത്