മകൾ ജനിച്ച വീഡിയോ പങ്കു വച്ചു പേർളി മാണി!!

0
35803

പ്രേക്ഷകരുടെ ഇഷ്ട താരമാണ് പേർളി മാണി.അവതാരിക, മോട്ടിവേഷണൽ സ്പീക്കർ, നടി അങ്ങനെ മൾട്ടി ടാലന്റഡ് ആയ ഒരാളാണ് പേർളി മാണി. ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോ മലയാളത്തിൽ എത്തിയപ്പോൾ ആദ്യ പതിപ്പിൽ മത്സരാർത്ഥിയായി പേര്ളിയും ഉണ്ടായിരുന്നു. അവിടെ വച്ചാണ് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദിനെ പേർളി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയമായി മാറി. ബിഗ് ബോസ്സ് ഷോയിൽ വച്ചു തന്നെ ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നു. ഷോ അവസാനിച്ച ശേഷം ഇരു വീട്ടുകാരുടെയും സമ്മതത്തോടെ പേര്ളിയും ശ്രീനിഷും വിവാഹിതരായി.

അടുത്തിടെ പേർളിക്കും ശ്രീനിഷിനും ഒരു പെൺകുഞ്ഞു ജനിച്ചിരുന്നു. നിലാ എന്നാണ് പേർളിയുടെ മകളുടെ പേര്.ഇൻസ്റ്റയിലൂടെ ആണ് പേർളി മകളുടെ പേര് ആരാധകർക്ക് വേണ്ടി പേർളി പുറത്ത് വിട്ടത്.ഒരു യൂട്യൂബർ കൂടെയാണ് പേർളി.ഇപ്പോൾ തന്റെ പ്രസവ വീഡിയോ പങ്കു വച്ചിരിക്കുകയാണ് പേർളി മാണി.

Nila’s arrival എന്ന ക്യാപ്‌ഷനോടെ ആണ് പേർളി വീഡിയോ പങ്കു വച്ചിരിക്കുന്നത്. വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് പോകുന്നതും തിരിച്ച് നില ബേബിയുമായി എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പേളി തന്റെ യൂട്യൂബ് വീഡിയോയിൽ കൂടി പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് ഇപ്പോൾ.