ഒമർ ലുലുവിന് കിടിലൻ മറുപടി നൽകി അൽഫോൻസ് പുത്രൻ

0
2321

ചുരുക്കം ചിത്രങ്ങൾ കൊണ്ട് തന്നെ ശ്രദ്ധ നേടിയ ഒരു സംവിധായകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഒമർ ലുലു. അടുത്തിടെ സോഷ്യൽ മീഡിയയിലെ തന്റെ ഫോളോവേഴ്‌സിനോട്‌ ഒമർ ഒരു ചോദ്യം ചോദിച്ചിരുന്നു.കേരളത്തിന്‌ അകത്തും പുറത്തും ഓളം ഉണ്ടാക്കാൻ കഴിയാത്ത ഒരു സ്റ്റാർ മലയാള സിനിമയിൽ ഉണ്ടാകാത്തത് എന്താണ് എന്നായിരുന്നു ഒമറിന്റെ ചോദ്യം.

“രജനി,ചിരഞ്ജീവി,അല്ലൂ അര്‍ജ്ജുന്‍,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ?” ഇങ്ങനെയായിരുന്നു ഒമറിന്റ പോസ്റ്റ്‌. അതിനു ഒരുപാട് പേർ മറുപടിയുമായി എത്തിയിരുന്നു കൂട്ടത്തിൽ ഏറ്റവും കൂടുതൽ കൈയടി കിട്ടിയത് സംവിധായകൻ അൽഫോൻസ് പുത്രന്റെ കമെന്റിനാണ്

“അഭിനയം, ഡാൻസ്, ഫൈറ്റ്, ഡയലോഗ്, സ്റ്റൈൽ, ആറ്റിറ്റ്യൂഡ് ഇത് മുഖ്യം ബിഗിലേ.. ഈ പറഞ്ഞ ലിസ്റ്റിൽ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, കമൽ ഹാസൻ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്.. എല്ലാവർക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു. പാൻ ഇന്ത്യൻ സ്ക്രിപ്റ്റിൽ ഇവർ അഭിനയിച്ചാൽ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോൾ ഓൺലൈനിൽ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റിൽ നിർമിച്ച നല്ല സ്ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാൽ സ്റ്റീവൻ സ്പിൽബർഗ് പോലും ചിലപ്പോൾ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാൻ സാധ്യതയുണ്ട്.” ഇങ്ങനെയാണ് അൽഫോൻസ് കമന്റ്‌ ചെയ്തത്