തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത് വഴി പ്രശസ്തയായ മീര വാസുദേവ് നായികാ വേഷത്തിൽ അഭിനയിക്കുന്ന സീരിയലാണ് കുടുംബവിളക്ക്. ടി ആർ പി റേറ്റിംഗിൽ വളരെ മുന്നിലാണ് സീരിയൽ ഉള്ളത്. സുമിത്ര എന്ന വീട്ടമ്മയുടെയും കുടുംബത്തിന്റെയും കഥയാണ് സീരിയൽ പറയുന്നത്. സീരിയലിൽ സുമിത്രക്ക് മൂന്ന് മക്കളാണ് അനിരുദ്ധ്, പ്രതീഷ്, ശീതൾ. പ്രതീക്ഷിന്റെ വേഷത്തിലെത്തുന്നത് നൂബിൻ ജോണിയാണ്.
വളരെയധികം ആരാധകരുള്ള ഒരു താരമാണ് നൂബിൻ. മോഡലിങ് രംഗത്ത് നിന്നുമാണ് താരം അഭിനയ മേഖലയിലേക്ക് എത്തിയത്.ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയാണ് താരം.അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കൊച്ചു കുടുംബം.അടുത്തിടെ സമയം മലയാളത്തിനു നൽകിയ അഭിമുഖത്തിൽ നൂബിൻ തന്റെ പ്രണയത്തെ കുറിച്ചു മനസ് തുറന്നിരുന്നു.
“വിവാഹം ഉടനെ ഇല്ല ഏകദേശം ഒരു വർഷം കഴിഞ്ഞേ വിവാഹം ഉണ്ടാകൂ പ്രണയവിവാഹം ആയിരിക്കും. ഒരു അഞ്ച് അഞ്ചര വര്‍ഷമായുള്ള ബന്ധമാണ്. ബാക്കി വിശേഷങ്ങൾ ഒക്കെ വിവാഹം എത്തുമ്പോൾ പറയാം. ആള് ഡോക്ടർ ആണ്, എന്റെ കുടുംബത്തെ പോലെ തന്നെ എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും, സിനിമാമോഹങ്ങൾക്കും ഒപ്പം നിൽക്കുന്ന ആളാണ് കക്ഷി.”നൂബിന്റെ വാക്കുകൾ ഇങ്ങനെ.