ഇവിടെയാണ് ലൈറ്റ് കിട്ടുന്നത്, നിനക്ക് ലൈറ്റ് വേണ്ടെങ്കില്‍ പോയിക്കോ!!മമ്മൂക്ക റാഗ് ചെയ്തതിനെ കുറിച്ചു നിഖില

0
596

ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്തു പുറത്ത് വന്ന ചിത്രമാണ് പ്രീസ്റ്റ്. ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് പ്രീസ്റ്റ് നേടിയത്. ഒരു ഹൊറർ ചിത്രമായ പ്രീസ്റ്റിൽ നായക വേഷത്തിൽ എത്തിയത് മമ്മൂട്ടിയായിരുന്നു. നായികാ വേഷത്തിൽ എത്തിയത് നിഖിലാ വിമലും മഞ്ജു വാരിയരുമായിരുന്നു. ജെസി എന്നൊരു കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്. തെലുങ്കിലും തമിഴിലുമൊക്കെ സജീവമായ ഒരു താരം കൂടെയാണ് നിഖില.

മമ്മൂട്ടിയോടൊപ്പം ആദ്യമായിയാണ് നിഖില അഭിനയിക്കുന്നത്.ലൊക്കേഷനില്‍ കൂടെ അഭിനയിക്കുന്നവരെ വളരെയധികം കംഫർട്ടബിൾ ആക്കി മമ്മൂക്ക നിർത്താറുണ്ടെന്നു നിഖില പറയുന്നു.ഓരോ ഷോട്ടിനു മുന്‍പും റിഹേഴ്‌സല്‍ ചെയ്തു നോക്കുമ്പോഴെല്ലാം മമ്മൂക്ക സഹായിക്കും എന്നും നിഖില പറയുന്നു. നിഖിലയുടെ വാക്കുകൾ ഇങ്ങനെ. “ഇത്രയും വര്‍ഷത്തെ അഭിനയ പരിചയം കൊണ്ട് ലൈറ്റ് എവിടെയാണ് ലെന്‍സ് ഏതാണ് ഷോട്ട് എങ്ങിനെയാണ് എന്നൊക്കെ അദ്ദേഹത്തിന് അറിയാം. ചിലപ്പോള്‍ ഞാന്‍ ലൈറ്റില്‍ നിന്ന് മാറുമ്പോള്‍ പറയും, ‘ഇവിടെയാണ് ലൈറ്റ് കിട്ടുന്നത്, നിനക്ക് ലൈറ്റ് വേണ്ടെങ്കില്‍ പോയിക്കോ’ എന്ന്. അത്രയും രസികനായിരുന്നു മമ്മൂക്ക.”

തന്നെ ലൊക്കേഷനിൽ മമ്മൂക്ക റാഗ് ചെയ്തിട്ടുണ്ടെന്നും നിഖില പറയുന്നു. “ഞാന്‍ കുറച്ച് കൂന്നിയാണ് നടക്കുന്നത്. അതുകൊണ്ട് മമ്മൂക്ക എന്നെ പലതവണ അങ്ങോട്ടും ഇങ്ങോട്ടും നടത്തിയ്ക്കും. കണ്ണ് കാണാത്തവരെ പോലെ നടക്ക്, അങ്ങോട്ട് നടക്ക് ഇങ്ങോട്ട് നടക്ക് എന്നൊക്കെ പറഞ്ഞ് പത്ത് പതിനഞ്ച് തവണ എന്നെ നടത്തിച്ചിട്ടുണ്ട്” നിഖിലയുടെ വാക്കുകൾ ഇങ്ങനെ