കണ്ണുമൂടി ബോട്ടിൽ ക്യാപ് ചലഞ്ചുമായി നീത പിള്ള..

0
257

ഒരുപാട് പേർ, പ്രത്യേകിച്ച് സെലിബ്രിറ്റികൾ ആവേശത്തോടെ ഏറ്റെടുത്ത ഒരു ചലഞ്ച് ആയിരുന്നു ബോട്ടിൽ ക്യാപ്പ് ചലഞ്ച്. ഹോളിവുഡിൽ ആയിരുന്നു സെലിബ്രിറ്റികൾ ഇതിനു തുടക്കമിട്ടത് എങ്കിലും പിന്നിട് അത് ബോളിവുഡിലും നമ്മുടെ കൊച്ചു മോളിവുഡിലും എത്തി. ഇപ്പോളിതാ അത്തരത്തിൽ ചെയ്ത ഒരു ചലഞ്ച് വീഡിയോ ഇപ്പോൾ വൈറലാണ്. പൂമരം എന്ന ചിത്രത്തിലൂടെ കടന്നു വന്ന നീത പിള്ള ആണ് ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി പ്രേക്ഷകരെ ഞെട്ടിച്ചത്. അതും കണ്ണുമൂടി കെട്ടി ആണ് നീത ബോട്ടിൽ ക്യാപ്പ് ചലഞ്ച് ചെയ്തത്.

എബ്രിഡ് ഷൈൻ ചിത്രമായ ദി കുങ്‌ ഫു മാസ്റ്ററിലെ നായികയാണ് നീത പിള്ള. ആക്ഷനും മാർഷ്യൽ ആർട്സിനും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് കുങ്‌ ഫു മാസ്റ്റർ. ചിത്രത്തിന്റെ പ്രൊമോഷന്റെ കൂടെ ഭാഗമായി ആണ് നീത വ്യത്യസ്തമായ ഈ കണ്ണുമൂടിയ ബോട്ടിൽ ക്യാപ്പ് ചലഞ്ച് ചെയ്തത്. വളരെയധികം ശ്രദ്ധ നേടുന്നുണ്ട് ഈ വീഡിയോ ഇപ്പോൾ. ഹിമാലയൻ താഴ്വരയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഭൂരിഭാഗവും നടന്നത്.നീതാ പിള്ള, ജിജി സ്ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സുജിത്ത് ഉണ്ണി, രാമ മൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. ഫുൾ ഓൺ ബാനറിൽ ഷിബു തെക്കുംപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനും നടനുമായ മേജര്‍ രവിയുടെ മകൻ അര്‍ജ്ജുന്‍ രവിയാണ്.