ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രേ; കലാഭവന്‍ നാരായണന്‍കുട്ടി

0
243

ചെറിയ ചെറിയ വേഷങ്ങളിലൂടെയെങ്കിലും മലയാള സിനിമയിലെ പരിചിതമായ മുഖമാണ് കലാഭവൻ നാരായണൻകുട്ടി.മിമിക്രി രംഗത്ത് നിന്നുമാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്. ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള നാരായണൻകുട്ടി തന്റെ ശബ്ദം കൊണ്ടും ശ്രദ്ധേയനാണ്.

ആളുകൾ തന്നെ ഇഷ്ടപെടുന്നതും താൻ പിടിച്ചു നിൽക്കുന്നതും തന്റെ ശബ്ദം കൊണ്ടാണെന്നാണ് നാരായണൻകുട്ടി പറയുന്നത്.ജനനം മുതൽ തന്റെ ശബ്ദം ഇങ്ങനെയാണെന്നും താൻ നമസ്കാരം പറയുന്ന ശൈലി ഒരുപാട് പേർക്ക് ഇഷ്ടമാണെന്നും നാരായണൻകുട്ടി പറയുന്നു.ഒരു അഭിമുഖത്തിലാണ് നാരായണൻകുട്ടി മനസ് തുറന്നത്..

സിനിമകളിൽ താൻ ഭിക്ഷക്കാരനായി വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമെന്നായിരുന്നു പലരും പറയാറെന്നും നാരായണന്‍കുട്ടി പറയുന്നു.മാനത്തെ കൊട്ടാരമെന്ന സിനിമയിലെ മാപ്പ് വില്പനക്കാരനെ കുറിച്ചും താരം മനസ് തുറന്നു. “ആ സിനിമയുടെ തിരക്കഥാകൃത്ത് അന്‍സാര്‍ കലാഭവന്‍ സുഹൃത്ത് ആണ്. ”അമ്മച്ചീ മാപ്പ് , മാപ്പ് ”എന്നു പറഞ്ഞു ഫിലോമിനചേച്ചിയുടെ വീട്ടില്‍ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്.ലോകം മുഴുവന്‍ ക്ഷമിക്കാത്ത എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ചു മാപ്പു പിടിച്ചു വാങ്ങി നശിപ്പിക്കുമ്പോള്‍ ഫിലോമിനചേച്ചിയെ സഹായിക്കാന്‍ മാളചേട്ടന്‍ എത്തുന്നു. പുള്ളിക്കും ഭ്രാന്താണ്. ശേഷം ദിലീപ് വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണു സീന്‍. ഒടുവില്‍ ജീവിക്കാന്‍ ഭിക്ഷക്കാരനായി മാറുമ്പോള്‍ ഞാന്‍ ചെന്നു പെടുന്നതും ഫിലോമിന ചേച്ചിയുടെ മുമ്പില്‍. ഈ ശബ്ദം നല്ല പരിചയമുണ്ടെന്നു പറഞ്ഞു വീണ്ടും എന്നെ ആക്രമിക്കുന്നു. ഇതിനുശേഷം മൂന്നു സിനിമയില്‍ കൂടി ഭിക്ഷാടകനായി അഭിനയിച്ചു. ഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ,” നാരായണൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ