അച്ഛനെ ശ്മഷാനത്തിൽ എത്തിച്ചതും ചിത കൊളുത്തിയതുമെല്ലാം ഞാനാണ്!! നിഖില വിമൽ

0
2411

മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് നിഖില വിമൽ.2009 ൽ ഭാഗ്യദേവത എന്ന സിനിമയിലൂടെ ആണ് നിഖില സിനിമ ലോകത്തേക്ക് എത്തുന്നത്.തമിഴ് തെലുങ്ക് സിനിമകളിലും നിഖില വിമൽ അഭിനയിച്ചിട്ടിട്ടുണ്ട്.മലയാളത്തിൽ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലൂടെ ആണ് നിഖില ശ്രദ്ധ നേടുന്നത്. പ്രീസ്റ്റ് ആയിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം.

കുറച്ചു നാളുകൾക്കു മുൻപായിരുന്നു നിഖിലയുടെ അച്ഛൻ മരണപ്പെടുന്നത്.കൊറോണയായിയുന്നു മരണകാരണം. കുറച്ചു നാളുകൾക്കു മുൻപ് പറ്റിയ ഒരു അപകടം മൂലം കിടപ്പിലായിരുന്നു നിഖിലയുടെ അച്ഛൻ.സ്റ്റാറ്റിറ്റിക്കൽ വകുപ്പിൽനിന്ന് വിരമിച്ച നിഖിലയുടെ അച്ഛൻ എംആർ പവിത്രൻ ആലക്കോട് രായരോം യുപി സ്കൂൾ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛന്റെ മരണത്തെ കുറിച്ചു നിഖില പറയുന്നതിങ്ങനെ.”കുറച്ച് നാളുകൾക്ക് മുൻപ് അച്ഛന് ഒരു അപകടം സംഭവിച്ചിരുന്നു, അതിൽ അച്ഛന് ഗുരുതര പ്രശ്ങ്ങനങ്ങളാണ് ഉണ്ടായത്.അതിനു ശേഷം അച്ഛൻ കിടപ്പിൽ ആയിരുന്നു, അച്ഛന് കൊറോണ വരാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.അമ്മക്കാണ് ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തത്, പിന്നെ ചേച്ചിക്കും ആയി, അച്ചന് കൊറോണ റിപ്പോർട്ട് ചെയ്തു കഴിഞ്ഞപ്പോൾ ഡോക്ടറുമാർ പറഞ്ഞിരുന്നു ന്യുമോണിയ ആയിട്ടുണ്ട്, ഇൻഫെക്ഷൻ അടിച്ചിട്ടുണ്ട് എന്ന്. പക്ഷെ അച്ഛൻ അത് തരണം ചെയ്യുമെന്ന് ഞാൻ കരുതി, എന്നാൽ അത് താങ്ങാനുള്ള കരുത്ത് അച്ഛന് ഇല്ലായിരുന്നു,6 ദിവസത്തോളം അച്ഛന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടന്നു, അതിനു ശേഷമാണ് മരണപ്പെട്ടത്.അച്ഛൻ കൊറോണ വന്നു മരണപ്പെട്ടത് കൊണ്ട് എല്ലാവര്ക്കും വീട്ടിലേക്ക് വരാൻ പേടി ആയിരുന്നു, അന്ന് നിയന്ത്രങ്ങൾ ഉള്ള സമയവും ആയിരുന്നു, അച്ചൻ മരിച്ചശേഷം അച്ഛനെ ശ്മാശാനത്തിലേക്ക് കൊണ്ടുപോയതും അച്ചന്റെ ചിത കത്തിച്ചതും അസ്ഥി ഒഴുക്കിയതും ഒക്കെ ഞാൻ ആയിരുന്നു’