ഉണ്ണിമുകുന്ദൻറെ മേപ്പടിയാനിലെ കിടിലൻ ഗാനം പുറത്തിറങ്ങി!!

0
1240

ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാന്‍.ജയകൃഷ്ണൻ എന്ന കഥാപാത്രമായി ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്. ഒരു ഫാമിലി എന്റെർറ്റൈനെറാണ് ചിത്രം.

ചിത്രത്തിലെ ഗാനം ഇന്ന് പുറത്തിറങ്ങി.അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്..

നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.