കോവിഡ് പരിശോധന അവസാനിപ്പിക്കു ആ നിമിഷം കോവിഡ് ഇല്ലാതാകും!! പൊട്ടിത്തെറിച്ചു മൻസൂർ അലി ഖാൻ

0
4534

നടൻ വിവേകിന്റ മരണം നൽകിയ ആഖാതത്തിൽ നിന്നും ഇത് വരെ സിനിമ ലോകം കര കയറിയിട്ടില്ല. ഹൃദയാഖാതത്തെ തുടർന്നാണ് വിവേക് മരിക്കുന്നത്.കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ പിറ്റേന്ന് ആണ് വിവേകിനു വന്നത്. എന്നാൽ വാക്സിൻ എടുത്തത് കൊണ്ടാണ് താരത്തിനു ഹൃദയഘാതം വന്നതെന്ന തരത്തിൽ വ്യാജ വാർത്തകൾ പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

വിവേക് അത്യസന്ന നിലയിൽ ആയിരുന്നപ്പോൾ നടൻ മൻസൂർ അലി ഖാൻ നടത്തിയ പ്രതികരണം ചർച്ചയാകുകയാണ് ഇപ്പോൾ. മൻസൂർ അലി ഖാനെ വിമർശിച്ചു ഒരുപാട് പേർ രംഗത്ത് വരുന്നുണ്ട് ഇപ്പോൾ.കോവിഡ് എന്നൊന്ന് ഇല്ലെന്നും, കോവിഡ് ടെസ്റ്റ്‌ നടത്തുന്നത് നിർത്തണം എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

“എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കോവിഡ് പരിശോധന അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാൽ ആ നിമിഷം കോവിഡ് ഇന്ത്യയിൽ ഉണ്ടാകില്ല. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കിൽ 100 കോടിയുടെ ഇൻഷൂറൻസ് നൽകണം.

മാധ്യമങ്ങളും മറ്റും ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്.ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ആളുകൾ കഷ്ടപ്പാടിലാണ്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം രൂപ വച്ച് നൽകണം”