ശ്രദ്ധ നേടി മമ്ത മോഹൻദാസിന്റെ പുത്തൻ ഫോട്ടോഷൂട്ട്..വീഡിയോ

0
1859

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെയാണ് മംമ്ത സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയും കടന്നു തമിഴിലും തെലുങ്കിലുമെല്ലാം താരം അഭിനയിച്ചു. ഇടക്ക് ആരോഗ്യ പ്രശ്നങ്ങൾ മൂലം സിനിമ ലോകത്തു നിന്നും ഒരു ഇടവേള എടുത്തെങ്കിലും മമ്ത ഇപ്പോഴും സിനിമ ലോകത്തു സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്തു മമ്തയുടെ ഒരു ഫോട്ടോഷൂട്ട് വൈറലാണ്.സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അരുൺ മാത്യു പകർത്തിയ ചിത്രങ്ങളാണവ.Huf മാഗസിനിനു വേണ്ടിയാണു ചിത്രങ്ങൾ പകർത്തിയത്.വികാസ് വി കെ എസ് ആണ് മേക്ക് അപ്പ്‌.

ഒരു പോരാളിയെ ഓർമിപ്പിക്കുന്ന വിധത്തിലാണ് ഈ ഫോട്ടോഷുട്ട്. പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ലാൽ ബാഗ് ആണ് മമ്തയുടെ അടുത്ത റീലീസ്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്ത് വന്നിരുന്നു.മലയാളത്തിനു പുറമെ അന്യഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.