തീരെ വയ്യാതിരുന്നിട്ട് കൂടെ മോഹൻലാൽ അഭിനയിക്കാൻ വന്നു, എന്നാൽ മമ്മൂട്ടി വരില്ല!!വെളിപ്പെടുത്തലുമായി നിർമ്മാതാവ്

0
415

ഒരു വിട്ടുവീഴ്ചയും ചെയ്യാൻ തയാറാകാത്ത ഒരു നടനാണ് മമ്മൂട്ടി എന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് ബി സി ജോഷി.എന്നാൽ മോഹൻലാൽ അങ്ങനെ അല്ലെന്നും ബി സി ജോഷി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഷൂട്ടിംനു വേണ്ടി സെറ്റ് മുഴുവൻ കാത്തിരുന്നപ്പോൾ മമ്മൂട്ടി അഭിനയിക്കാൻ വരാതിരുന്നിട്ടുണ്ടെന്നും അത് മൂലമുണ്ടായ നഷ്ടങ്ങൾ ഏറെ വലുതായിരുന്നു എന്നും ജോഷി പറയുന്നു.

മമ്മൂട്ടിയെ നായകനാക്കി പ്രമാണിയും മോഹൻലാലിനെ നായകനാക്കി മാടമ്പിയും ഒരുക്കിയ നിർമ്മാതാവാണ് ബി സി ജോഷി. സുഖമില്ലായിരുന്നപ്പോൾ പോലും ആവശ്യകത മനസിലാക്കി അഭിനയിക്കാൻ മോഹൻലാൽ വന്നിട്ടുണ്ടെന്നും ബി സി ജോഷി പറയുന്നു.

പ്രമാണിയിൽ കയറു പിരിക്കുന്നിടത് ഒരു സ്റ്റണ്ട് സീൻ ഉണ്ടായിരുന്നു എന്നും മമ്മൂട്ടിക്ക് സുഖമില്ലാതെയിരുന്നത് കൊണ്ട് അന്ന് ഷൂട്ടിംനും വന്നില്ലെന്നും. ഒരുപാട് നിർബന്ധിച്ചിട്ടും തനിക്ക് പ്രായമായിരിക്കുകയാണെന്നും സുഖമില്ലെന്നും മമ്മൂക്ക പറഞ്ഞു ഒഴിയുകയാണ് ചെയ്തതെന്ന് ജോഷി പറയുന്നു.ഹോട്ടലിലെ ബാറിനുളളിൽ എടുക്കേണ്ട ഒരു സീനുണ്ടായിരുന്നു. അന്ന് മമ്മൂട്ടിക്ക് അത്യാവശ്യമായി എവിടേക്കോ പോകണമായിരുന്നു. അന്നും ഒരുപാട് സംസാരിച്ചിട്ടും മമ്മൂട്ടി നിന്നില്ല എന്ന് ജോഷി പറയുന്നു.എന്നാൽ അന്ന് ഷൂട്ടിംനു ഉണ്ടാകില്ല എന്ന് മമ്മൂട്ടി നേരത്തെ പറഞ്ഞിരുന്നില്ല എന്നും ജോഷി പറയുന്നു.