കല്യാണത്തെ കുറിച്ചുള്ള മമ്മൂട്ടിയുടെ കാഴ്ചപ്പാട് മാറ്റിയ ഡിവോഴ്‌സ് കേസ്

0
265

കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും വിവാഹവാർഷികം.നാൽപത്തിരണ്ടാം വർഷത്തിലേക്ക് കടക്കുകയാണ് ഇവരുടെ വിവാഹ ബന്ധം.സിനിമയിൽ വലിയ താരമാകുന്നതിനു മുൻപാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. സുൽഫത്തിന്റെ സാനിധ്യം അദ്ദേഹത്തിനെ സ്വപ്നങ്ങളിലേക്ക് നടന്നടുക്കാൻ സഹായിച്ച ഒരു ഘടകമാണ്.

വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി തന്റെ വിവാഹത്തെ കുറിച്ചു മനസ് തുറന്നിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണിപ്പോൾ.ഒരു വക്കീൽ കൂടെയായിരുന്ന മമ്മൂട്ടി തന്റെ ജീവിതം മാറ്റിമറിച്ച ഒരു കേസിനെ കുറിച്ചും സംസാരിച്ചിരുന്നു ആ വിഡിയോയിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

എനിക്കൊരു ഡിവോഴേസ് കേസ് ലഭിച്ചു. സിആര്‍പിസി സെക്ഷന്‍ 125 ആയിരുന്നു. വൃദ്ധ ദമ്പതികളായിരുന്നു. ദമ്പതികള്‍ പിരിഞ്ഞിരുന്നു. വിചാരണ നടക്കുകയായിരുന്നു. വിചാരണ നടക്കുന്നതിനിടെ ആ സ്ത്രീ ബോധരഹിതയായി. പെട്ടെന്ന് ഭര്‍ത്താവ് ഓടി വരികയും അവരെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.

അവര്‍ക്ക് 75 വയസുണ്ടാകും. അദ്ദേഹത്തിന് 80 ഉം കാണും. അവര്‍ക്കിടയിലെ പ്രശ്‌നം കുടുംബവുമായി ബന്ധപ്പെട്ടതായിരുന്നു. അവര്‍ കേസ് വിട്ടു. അപ്പോഴാണ് വേര്‍പിരിയലിന്റെ വേദന ഞാന്‍ തിരിച്ചറിയുന്നത്. പിരിഞ്ഞിരിക്കുമ്പോഴും പരസ്പരമുള്ള കരുതല്‍ ഉണ്ടായിരുന്നു. അ്ന്ന് ഞാന്‍ കല്യാണം കഴിച്ചിരുന്നില്ല. പക്ഷെ അന്ന് ഞാന്‍ സ്വയം വാക്കു കൊടുത്തു, ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ ആ ദമ്പതികളെ പോലെ പരസ്പരം സ്‌നേഹിക്കുമെന്ന്’.ആ വാക്ക് അദ്ദേഹം ഇന്നും പാലിക്കുന്നുണ്ട്.