തിയേറ്റർ റീലീസ് എന്ന് പ്രതീക്ഷിച്ച മാലിക്കും ഒ ടി ടി റീലീസിലേക്ക്!!ഒപ്പം കോൾഡ് കേസും

0
514

ഏറെ പ്രതീക്ഷകളോടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് മാലിക്ക്. വലിയ ക്യാനവ്യാസിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണനാണ്. തിയേറ്റർ റീലീസ് ആയിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ചിത്രം ഇപ്പോൾ ഒ ടി ടി യിൽ റീലീസ് ചെയ്യാൻ ഒരുങ്ങുന്നതായി അറിയുന്നു. മുതൽ മുടക്ക് കൂടുതൽ ഉള്ളത് കൊണ്ട് ചിത്രം തിയേറ്ററിൽ തന്നെ റീലീസ് ചെയ്യുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു.

ചിത്രം ഒ ടി ടി റീലീസിന് നൽകേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നു വിശദീകരിച്ചു നിർമ്മാതാവ് ആന്റോ ജോസഫ് രംഗത്ത് വന്നിട്ടുണ്ട് ഇപ്പോൾ.ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചു കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആന്‍റോ ജോസഫ് കത്ത് നല്‍കി.മാലിക്കിന് ഒപ്പം കോൾഡ് കേസ് എന്ന ചിത്രവും ഒ ടി ടി റീലീസിന് നൽകാൻ ഒരുങ്ങുകയാണ് എന്ന് ആന്റോ ജോസഫ് കത്തിൽ പറയുന്നു.

മാലിക്ക് 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം അതിനു സാധിച്ചില്ല. കോൾഡ് കേസ് പ്രിത്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രമാണ്. ലോക്ക് ഡൗണിനു ശേഷമാണു കോൾഡ് കേസിന്റെ ചിത്രികരണം തുടങ്ങിയത്. തനുബാലക്ക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആന്റോ ജോസഫിനു ഒപ്പം ഷമീർ ജോമോൻ ടി ജോൺ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്