ഷോർട് ഫിലിമുകളുടെ ലോകത്തു നിന്നും സിനിമയിലേക്ക്!!രഞ്ജിത് ശേഖർ ശ്രദ്ധേയനാകുന്നു

0
980

“നിങ്ങൾ ആത്മാർഥമായി ഒരു കാര്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ലോകം അതിനൊപ്പം കൂട്ട് നിൽക്കും “. ഈ പൗലോ കൊയ്‌ലോയുടെ വാചകം തന്നെയാണ് രഞ്ജിത് ശേഖർ നായർ എന്ന യുവനടനെയും മുന്നോട്ട് നയിക്കുന്നത്. തിരക്കേറിയ ഐ ടി ജീവിതത്തിനിടയിൽ “കിട്ടി കിട്ടിയില്ല ” എന്ന് പറഞ്ഞു കിട്ടുന്ന ഒഴിവ് സമയത്തിനിടെയാണ് രഞ്ജിത് സിനിമ എന്ന പാഷനെ മുറുകെ പിടിച്ചു മുന്നോട്ട് നടക്കുന്നത്.ആഗ്രഹം ആത്മാർഥമായത് കൊണ്ട് തന്നെ ലോകവും രഞ്ജിത്തിനൊപ്പം നിൽക്കുന്നുണ്ട്.

ഷോർട് ഫിലിമുകളിലൂടെ ആണ് രഞ്ജിത് ശേഖറിനെ പലർക്കും പരിചയം. ദേവിക പ്ലസ് ടു ബയോളജി, എന്താ പ്രശ്നം, കീടാണു തുടങ്ങിയ വൈറൽ ആയ ഷോർട് ഫിലിംമുകളിൽ നായകനായതോടെ രഞ്ജിത്തിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങി.ആ യാത്ര ഇന്ന് സിനിമകളിലേക്ക് എത്തി നിൽക്കുകയാണ്. ഒരുപിടി സിനിമകളിൽ രഞ്ജിത്തിന്റെ സാനിധ്യമുണ്ട്. വേഷത്തിന്റെ വലുപ്പചെറുപ്പം ഒന്നും നോക്കിയല്ല, സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് രഞ്ജിത്.

അടുത്തിടെ പുറത്തിറങ്ങിയ ഖോ ഖോ എന്ന സിനിമയിലെ രഞ്ജിത്തിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. സ്കൂളിലെ പ്യുണിന്റ് വേഷത്തിലെ രഞ്ജിത്തിന്റെ വേഷത്തിനെ നിരൂപകർ അടക്കം പ്രശംസിച്ചു. കുഞ്ഞാലി മരക്കാർ, അർച്ചന 31 നോട്ട് ഔട്ട്, നിഴൽ‌ തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിത് അഭിനയിച്ചിട്ടുണ്ട്. രഞ്ജിത് അഭിനയിച്ച കള്ളനോട്ടം എന്ന ചിത്രത്തിന് മികച്ച മലയാള സിനിമക്കുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.