മാജിക്ക് ഫ്രെയിംസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യയും കുഞ്ചാക്കോ ബോബനും

0
618

മാജിക്ക് ഫ്രെയിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയും പ്രധാന വേഷത്തിലെത്തുന്നു.നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഈ വിവരം ചാക്കോച്ചനും ജയസൂര്യയും പ്രേക്ഷകരെ അറിയിച്ചത്.2016 ലാണ് ഇവർ അവസാനമായി ഒന്നിച്ചത്. ഷാജഹാനും പരീക്കുട്ടിയും എന്ന സിനിമക്ക് വേണ്ടിയായിരുന്നു അത്.

ട്രാഫിക് എന്ന ചിത്രത്തിൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബാനറാണ് മാജിക് ഫ്രെയിംസ്.കടുവ, ജനഗണമന തുടങ്ങിയ ചിത്രങ്ങളാണ് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഇപ്പോൾ നിർമ്മിക്കുന്നത്.പുതിയ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഉടനെ പുറത്ത് വിടുമെന്ന് അറിയുന്നു.