കുറുപ്പ് തീയേറ്റർ റിലീസ് ഇല്ല, റെക്കോർഡ് തുകക്ക് ഒ ടി ടി റിലീസ് എന്ന് റിപോർട്ടുകൾ

0
419

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി സുകുമാരകുറിപ്പിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. കൂതറ എന്ന സിനിമക്ക് ശേഷം ഒരു വലിയ ഇടവേളയെടുത്ത ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ചിത്രം കെട്ടിലും മട്ടിലും പ്രതീക്ഷ ഒരുപാട് ഉള്ളൊരു ചിത്രമാണ്. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ വർക്കുകൾ നടന്നു വരവേ ആണ് കോവിഡ് പ്രതിസന്ധി വരുന്നതും ജോലികൾ നിലച്ചതും.

എങ്കിലും ബാക്കി ജോലികൾ തീർത്തു അണിയറ പ്രവർത്തകർ തീയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരുന്നു. എന്നാൽ അതിനുള്ള സാഹചര്യം ഇതുവരെയും ഒത്തു വന്നിട്ടില്ല. ഇപ്പോളിതാ വരുന്ന റിപോർട്ടുകൾ അനുസരിച്ചു കുറുപ്പ് ഓൺലൈൻ റീലിസിനു തയാറെടുക്കുകയാണ് എന്നാണ് അറിയുന്നത്.

ചിത്രം ഒ ടി ടി റിലീസിന് എത്തിയാൽ അത് തീയറ്റർ അനുഭവം കൊതിക്കുന്ന ചലച്ചിത്ര പ്രേമികൾക്ക് തീർക്കാനാവാത്ത ഒരു നഷ്ടം തന്നെയായിരിക്കും. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 40 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. 105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു.