വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്!! കുണ്ടറ ജോണി!

0
300

വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമയിൽ എത്തിയ ഒരാളാണ് ജോണി.1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്.വില്ലൻ വേഷങ്ങളിലൂടെയാകും അദ്ദേഹത്തിനെ പ്രേക്ഷകർക്ക് പരിചയം.കാലം ഇത്രയും ആയെങ്കിലും അത്തരം വേഷങ്ങളിൽ നിന്നും മാറി വ്യത്യസ്തമായ ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നത് വേദനിപ്പിക്കുന്ന സത്യമാണ്.

79-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ജോണി പറയുന്നു. ആദ്യകാലങ്ങളിൽ വളരെ ക്രൂരന്മാരായ വില്ലന്മാരെ ആണ് അവതരിപ്പിച്ചിരുന്നത് എന്നാണ് ജോണി പറയുന്നത്. വിവാഹ ശേഷമാണു അത്തരം വേഷങ്ങളിൽ നിന്നും മാറിയതെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “.

“ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞു. ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്ർ ജീവിതത്തിൽ വില്ലന്മാരല്ല എന്ന് എല്ലാവരും മനസിലാക്കണം “