ഷക്കീലയുടെ രാസലീലയിൽ നായകനായ കൂട്ടിക്കൽ ജയചന്ദ്രൻ വീണ്ടും ഹീറോ ആയ ചരിത്രം !!

0
521

സൂര്യ ടി വി യിലെ കോമഡി ടൈം എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ഒരാളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി കൂട്ടിക്കൽ ജയചന്ദ്രൻ മാറി. മിമിക്രിയുടെ ലോകത്തു നിന്നാണ് കൂട്ടിക്കൽ ജയചന്ദ്രൻ സിനിമകളിലേക്ക് എത്തിയത്. അവതരണ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ഒരാളാണ് കൂട്ടിക്കൽ ജയചന്ദ്രൻ. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം.

കൂട്ടിക്കൽ ജയചന്ദ്രന്റെ ആദ്യ ചിത്രം ഒരു അഡൾട്സ് ഒൺലി സിനിമയായിരുന്നു. ഷക്കീലയുടെ നായകനായി ആണ് ജയചന്ദ്രൻ ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. രാസലീല ആയിരുന്നു ചിത്രം. 2001 ആയിരുന്നു അത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജയചന്ദ്രൻ പോസ്റ്റ്‌ ചെയ്ത ഒരു കുറിപ്പ് ഇപ്പോൾ വൈറലാണ്. തന്റെ ആദ്യ നായികയായ ഷക്കീലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ്‌ ആയിരുന്നു അത്. കുറിപ്പ് ഇങ്ങനെ.

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കൻ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നിൽ നിൽക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല! ‘രാസലീല’യിൽ കോമഡി ചെയ്യാൻ വിളിച്ച എന്നോട്, നേരിൽ കണ്ടപ്പോൾ സംവിധായകൻ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എൻ്റെ മനസ്സിൽ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാൻ അഭിനയിച്ചു. എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിൻെറ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീർന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയിൽ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കൾ ക്ലിക്കാവും!’ പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വർഷം, മലയാള കുടുംബങ്ങളുടെ മുഴുവൻ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി ‘കൂട്ടിക്കൽ ജയചന്ദ്രൻ’ ജനിച്ചു. വീണ്ടും ‘ചിരിക്കുടുക്ക’ യിൽ നായകനായി! ‘A’ പ്പട നായകൻ വീണ്ടും മലയാള സിനിമയിൽ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ‘ഷക്കീല’ യ്ക്കും എൻ്റെ പ്രേക്ഷകർക്കും നന്ദി. എൻ്റെ പ്രിയ നായികയ്ക്ക് പിറന്നാൾ ആശംസകൾ.