എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്, അത്രക്ക് നാണമായിരുന്നു എനിക്ക്

0
4312

ബിരിയാണി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് കനി കുസൃതി.സിനിമയും കനിയുടെ പ്രകടനവും സിനിമയും ഏറെ ചർച്ചകൾ സൃഷ്ടിച്ചിരുന്നു.ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള നിരവധി അവാർഡുകളും താരത്തിനെ തേടിയെത്തിയിരുന്നു. വളരെ ബോൾഡ് ആയ ഒരു വേഷത്തിലാണ് താരം ബിരിയാണിയിൽ എത്തിയത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ കനി കുസൃതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പണ്ടത്തെ തന്റെ രീതികളെയും ചിന്തകളെയും കുറിച്ചാണ് കനി പറഞ്ഞത്.താൻ വളരെ നാണം കുണുങ്ങി ആയ ഒരാളായിരുന്നു എന്നാണ് കനി പറയുന്നത്. “എന്റെ സ്വന്തം ഉടുപ്പ് മാറാൻ പോലും ലൈറ്റ് ഓഫ് ചെയ്തിരുന്ന ആളായിരുന്നു ഞാൻ. കാരണം ഞാൻ അത്രയ്ക്കും നാണം ഉള്ളവളായിരുന്നു. അതായത് എന്റെ ശരീരം ഞാൻ തന്നെ കാണരുത് എന്ന ചിന്തയായിരുന്നു എനിക്ക്’.

നാടകനടിയായി അഭിനയജീവിതം ആരംഭിച്ച ആളാണ് കനി കുസൃതി. പിന്നീട് കേരള കഫേ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ബിരിയാണിയിലെ വേഷത്തിന് ദേശിയ സംസ്ഥാന അവാർഡുകൾ താരം നേടിയിരുന്നു