ഇത് ദൃശ്യത്തിലെ ജോർജ്‌കുട്ടിയുടെ മകളല്ലേ !!എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറൽ !!

0
58

ദൃശ്യം എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനു എന്ന കഥാപാത്രം എസ്തറിനു കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തു. വമ്പൻ ഹിറ്റായ ദൃശ്യം മറ്റു ഇന്ത്യൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മറ്റു പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തപ്പോഴും അതേ വേഷത്തിലേക്ക് എസ്തറിനെ ആണ് പരിഗണിച്ചത്

ജയസൂര്യ നായകനായ നല്ലവൻ എന്ന സിനിമയിലൂടെ ആണ് എസ്തർ സിനിമ ലോകത്തു എത്തുന്നത് പിന്നീട് മോഹൻലാൽ ശ്രീനിവാസൻ ടീമിന്റെ ഒരു നാൾ വരും എന്ന സിനിമയിലെത്തി. ഈ മാസം പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്തർ അനിൽ എത്തുന്നുണ്ട്. ആമസോൺ പ്രൈമിലാണ് ചിത്രം റീലീസ് ചെയ്യുന്നത്

ഷൈൻ നിഗം നായകനായ ഷാജി എൻ കരുൺ ചിത്രം ഓളിലുടെ എസ്തർ അനിൽ നായികയായി അരങ്ങേറിയിരുന്നു. ഒരു തെലുങ്ക് ചിത്രത്തിലും നായികാ വേഷത്തിൽ താരം എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഫോട്ടോഷൂട്ട് വൈറലാണ്

View this post on Instagram

A post shared by S U B H A S H M A H E S W A R (@subhashmaheswar)