ജോജിയിലെ ആ കുളമുണ്ടായതിങ്ങനെ !!മേക്കിങ് വീഡിയോ

0
598

ദിലീഷ് പോത്തന്റെ മൂന്നാമത്തെ സംവിധാന സംരഭമായിരുന്നു ജോജി.ott യിലാണ് ജോജി റീലീസ് ചെയ്തത്. ഈ മാസം ഏഴിന് റീലീസ് ആയ ചിത്രം നിരവധി ചർച്ചകൾ സൃഷ്ടിക്കുകയും മികച്ച പ്രേക്ഷകഭിപ്രായങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്‌കരനാണ് ചിത്രത്തിന് തിരകഥ ഒരുക്കിയത്.

പത്തനംതിട്ടയിലാണ് ചിത്രം ഷൂട്ട്‌ ചെയ്തത്, ഒരു വലിയ റബ്ബർ തോട്ടവും വീടും, കുളവും ഒക്കെ വരുന്നതാണ് ചിത്രത്തിലെ ലൊക്കേഷനുകൾ. അതിൽ പ്രധാന ഭാഗമായ കുളം സിനിമക്ക് വേണ്ടി നിർമ്മിക്കുകയാണ് ചെയ്തത്. പത്തു ലക്ഷം രൂപക്ക് പുറത്താണ് അതിനു വേണ്ടി ചിലവായത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജീ ആയി എത്തിയത്.

ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ശ്യാം പുഷ്‌കരൻ ഡയറീസ് എന്ന പേരിലാണ് മേക്കിങ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് ജോജിയുടെ മേക്കിങ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.