ആട് സിനിമയില്‍ ജയസൂര്യ ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പനായിരുന്നില്ല!!നിർമ്മാതാവ് സാന്ദ്ര തോമസ്

0
1907

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ തീയേറ്ററുകളിൽ വലിയ വിജയമായിലെങ്കിലും ഒരു കൾട്ട് സ്റ്റാറ്റസ് നേടാൻ കഴിഞ്ഞ ഒന്നാണ്. ജയസൂര്യയുടെ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിനും പിൽക്കാലത്തു ഒരുപാട് ആരാധകരുണ്ടായി. പിന്നീട് ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് വന്നപ്പോൾ തീയേറ്ററുകളിൽ മെഗാ ഹിറ്റ് ആയി മാറി.

ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ആട് ആദ്യ ഭാഗം നിര്‍മ്മിച്ചത്.എന്നാൽ ആടില്‍ ജയസൂര്യ ശരിക്കും ചെയ്യാന്‍ ആഗ്രഹിച്ച റോള്‍ ഷാജി പാപ്പന്‍ ആയിരുന്നില്ലെന്ന് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ് അടുത്തിടെ ക്ലബ്‌ ഹൌസിലെ ഒരു ഗ്രൂപ്പിൽ വെളിപ്പെടുത്തിയിരുന്നു.

വിജയ് ബാബു അവതരിപ്പിച്ച സര്‍ബത്ത് ഷമീറിനെ അവതരിപ്പിക്കാനാണ് ജയസൂര്യ ആദ്യം ആഗ്രഹിച്ചതെന്നാണ് സാന്ദ്ര പറയുന്നത്.എന്നാൽ പിന്നീട് നിർമ്മാതാവ് വിജയ് ബാബുവാണ് സർബത്ത് ഷമീറിനെ അവതരിപ്പിച്ചത്