അന്ന് രക്ഷസനിലെ ഇമ്പരാജ് ആയി ഞെട്ടിച്ചു!!ഇന്ന് നായിട്ടിലുടെ കൈയടി നേടുന്ന വിനോദ് സാഗർ

0
964

രാക്ഷസൻ എന്ന സിനിമയിലെ ഇമ്പരാജ് എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടോ. ഒരു വൃത്തികെട്ട അധ്യാപകനായി എത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വച്ചത് വിനോദ് സാഗർ എന്ന നടനാണ്.കക്ഷി ഒരു മലയാളിയാണ്.ഇപ്പോൾ വീണ്ടും ഒരു വ്യത്യസ്ത വേഷവുമായി വിനോദ് സാഗർ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

മാർട്ടി പ്രക്കാട്ട് ഒരുക്കിയ ‘നായാട്ടി’ൽ ശ്രദ്ധേയ വേഷമാണ് വിനോദിനുള്ളത്. ചിത്രം ott പ്ലാറ്റ്ഫോംമിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിയിരിക്കുകയാണ്.മൂർത്തി എന്ന കഥാപാത്രമായി ആണ് വിനോദ് സാഗർ സിനിമയിൽ എത്തിയത്. ജോജു അവതരിപ്പിക്കുന്ന മണിയൻ എന്ന കഥാപാത്രത്തിന്റർ സുഹൃത്താണ് മൂർത്തി. ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് വിനോദിന് ലഭിച്ചത്.

വിനോദിന്റെ അച്ഛന്റെ നാട് കൊല്ലത്തും അമ്മയുടെ നാട് ഒറ്റപ്പാലത്തുമാണ് എങ്കിലും വർഷങ്ങളായി തമിഴ്‌നാട്ടിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് കുടുംബം.ഭാര്യ പ്രജിഷ കോഴിക്കോട്ടുകാരിയാണ്. രണ്ടു മക്കളുമുണ്ട്, രോഹിത് ക്രിഷും, വിവിധ് ക്രിഷും.ഡബ്ബിങ് ആർട്ടിസ്റ്റ് ആയും റേഡിയോ ജോക്കി ആയും വിനോദ് പ്രവർത്തിച്ചിട്ടുണ്ട്